പാര്‍ട്ടിയെ ഒരുമിപ്പിക്കാന്‍ ഒരു ക്യാബിനറ്റ്; പ്രധാനമന്ത്രി ഋഷി സുനാക് തന്റെ ക്യാബിനറ്റില്‍ 'വൈവിധ്യം' ഉറപ്പാക്കും, പരസ്പരം വെട്ടിച്ചാകുന്നതിന് തടയിടും; ഡൊമനിക് റാബിനും, പെന്നി മോര്‍ഡന്റിനും സുപ്രധാന പദവികള്‍; ജെറമി ഹണ്ട് ചാന്‍സലറായി തുടരും

പാര്‍ട്ടിയെ ഒരുമിപ്പിക്കാന്‍ ഒരു ക്യാബിനറ്റ്; പ്രധാനമന്ത്രി ഋഷി സുനാക് തന്റെ ക്യാബിനറ്റില്‍ 'വൈവിധ്യം' ഉറപ്പാക്കും, പരസ്പരം വെട്ടിച്ചാകുന്നതിന് തടയിടും; ഡൊമനിക് റാബിനും, പെന്നി മോര്‍ഡന്റിനും സുപ്രധാന പദവികള്‍; ജെറമി ഹണ്ട് ചാന്‍സലറായി തുടരും

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം വലിയ തലവേദനയാണ് പുതിയ പ്രധാനമന്ത്രി ഋഷി സുനാകിനെ സംബന്ധിച്ച് പാര്‍ട്ടിയിലെ ഉള്‍പ്പോര്. പരസ്പരം നേതാക്കളുടെയും, നിലപാടുകളുടെയും പേരില്‍ പോരടിക്കുന്ന എതിരാളികളെ ഒരുമിപ്പിച്ച് കൊണ്ടുപോയില്ലെങ്കില്‍ ലേബര്‍ പാര്‍ട്ടിക്ക് തളികയില്‍ ഭരണം വെച്ച് കൊടുക്കുന്നത് പോലെയാകും അവസ്ഥ.


ഇത് തിരിച്ചറിഞ്ഞ് കൊണ്ട് മികവേറിയ ആളുകളെ വിവിധ നിലപാടുകളുള്ളവരെ ചേര്‍ത്ത് ക്യാബിനറ്റ് രൂപീകരിക്കാനാണ് ഋഷി സുനാക് തയ്യാറെടുക്കുന്നത്. ഡൊമനിക് റാബിന് മുന്‍നിര ഡ്യൂട്ടി നല്‍കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും.

അതേസമയം നിലവിലെ ചാന്‍സലര്‍ ജെറമി ഹണ്ട് തല്‍സ്ഥാനത്ത് തുടരും. പെട്ടെന്നുള്ള മാറ്റം വിപണികളെ വീണ്ടും ആടിയുലയാന്‍ ഇടയാക്കുമെന്ന ഭീതിയിലാണ് ഹണ്ട് സംരക്ഷിക്കപ്പെടുക. ബോറിസ്, ലിസ് ട്രസ് അനുകൂലികളെ പ്രധാനമന്ത്രി ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തും. തന്റെ ഏറ്റവും അടുത്ത സഹായികളെ പ്രൊമോഷന്‍ നല്‍കിയാണ് സുനാക് എത്തിക്കുക.

അതേസമയം ജേക്കബ് റീസ് മോഗ്, വെന്‍ഡി മോര്‍ടണ്‍, റനില്‍ ജയവര്‍ദ്ധനെ എന്നിവര്‍ പുറത്താകും. റാബിന് പുറമെ സാജിദ് ജാവിദ്, മെല്‍ സ്‌ട്രൈഡ്, ജോണ്‍ ഗ്ലെന്‍ എന്നിങ്ങനെയുള്ള സുനാക് അടുപ്പക്കാര്‍ ക്യാബിനറ്റില്‍ ഇടം നേടും.

അതേസമയം പ്രതിരോധ മന്ത്രാലയത്തിന്റെ ചെലവഴിക്കല്‍ നിയന്ത്രിക്കാന്‍ താല്‍പര്യപ്പെടുന്ന സുനാക് ഇതിന്റെ പേരില്‍ ബെന്‍ വാലസിനെ പുറത്തേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോറിസ് അനുകൂലിയാണെങ്കിലും സുനാകിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വാലസുമായി പ്രധാനമന്ത്രി മുന്‍കാലങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

തന്റെ മുന്‍ഗാമി ലിസ് ട്രസ് സ്വന്തം അനുകൂലികളെ മാത്രം കുത്തിനിറച്ച ക്യാബിനറ്റ് രൂപീകരിച്ചതിന്റെ അനന്തര ഫലം സുനാക് നേരില്‍ കണ്ടതാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കാന്‍ എല്ലാ ടീമുകളില്‍ നിന്നുള്ള നേതാക്കളെയും ക്യാബിനറ്റില്‍ അണിനിരത്തും.
Other News in this category



4malayalees Recommends