ഒടുവില്‍ ആ ദിനം സംജാതമായി; ബ്രിട്ടനെ ഇനി മുന്നോട്ട് നയിക്കാന്‍ ഋഷി സുനാക്; പ്രധാനമന്ത്രിയായി അധികാരമേറ്റു; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് പ്രധാനമന്ത്രി സുനാക്

ഒടുവില്‍ ആ ദിനം സംജാതമായി; ബ്രിട്ടനെ ഇനി മുന്നോട്ട് നയിക്കാന്‍ ഋഷി സുനാക്; പ്രധാനമന്ത്രിയായി അധികാരമേറ്റു; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് പ്രധാനമന്ത്രി സുനാക്

യുകെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണെന്ന മുന്നറിയിപ്പിനൊപ്പം, ലിസ് ട്രസ് വരുത്തിവെച്ച പിശകുകള്‍ തിരുത്താനും, വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാനും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ആദ്യ അഭിസംബോധന.


നം.10-ലേക്ക് വരവേല്‍ക്കാന്‍ അണികളില്ലാതെ എത്തിയ പ്രധാനമന്ത്രി വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളുടെ ദിനങ്ങളാണെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സാമ്പത്തിക സ്ഥിരത കൈവരിക്കാനും, കടമെടുപ്പ് കുമിഞ്ഞ് കൂടുന്നത് ഒഴിവാക്കാനുമുള്ള ശ്രമങ്ങള്‍ക്കുമാണ് പ്രധാനമന്ത്രി മുന്‍ഗണന നല്‍കുക.

Rishi Sunak speech: I'll fix Truss mistakes and bring hope to economy —  follow latest | Business | The Times

യാതൊരു ഖേദപ്രകടനവുമില്ലാതെ ലിസ് ട്രസ് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും രാജിവെയ്ക്കല്‍ പ്രസംഗം നടത്തി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ് സുനാകിന്റെ അഭിസംബോധന. രണ്ട് മുന്‍ ടോറി ഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമായ പാതയിലാണ് സഞ്ചാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

80 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറിയത് ഏതെങ്കിലും ഒരാളുടെ സമ്പത്തല്ലെന്നും, അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതും, ഒരുമിപ്പിക്കുന്നതും ആണെന്ന് സുനാക് പറഞ്ഞു. തെരഞ്ഞെടുക്കപ്പെടാത്ത രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നിലയില്‍ സുനാക് പൊതുജനങ്ങളുടെ വോട്ട് തേടണമെന്ന ആവര്‍ത്തിച്ച ചില ടോറി എംപിമാര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണിത്.
Other News in this category



4malayalees Recommends