സ്വന്തം കൂട്ടുകാര്‍ക്ക് മാത്രമല്ല, എതിരാളികള്‍ക്കും ക്യാബിനറ്റില്‍ ഇടംനല്‍കി ഋഷി സുനാക്; ഉന്നത സ്ഥാനം കിട്ടാത്ത രോഷത്തില്‍ പെന്നി മോര്‍ഡന്റിന്റെ ഇറങ്ങിപ്പോക്ക്; മൈക്കിള്‍ ഗോവ്, സുവെല്ലാ ബ്രാവര്‍മാന്‍, ഡൊമനിക് റാബ് എന്നിവര്‍ തിരിച്ചെത്തി

സ്വന്തം കൂട്ടുകാര്‍ക്ക് മാത്രമല്ല, എതിരാളികള്‍ക്കും ക്യാബിനറ്റില്‍ ഇടംനല്‍കി ഋഷി സുനാക്; ഉന്നത സ്ഥാനം കിട്ടാത്ത രോഷത്തില്‍ പെന്നി മോര്‍ഡന്റിന്റെ ഇറങ്ങിപ്പോക്ക്; മൈക്കിള്‍ ഗോവ്, സുവെല്ലാ ബ്രാവര്‍മാന്‍, ഡൊമനിക് റാബ് എന്നിവര്‍ തിരിച്ചെത്തി

ഒരു പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്താല്‍ ആദ്യം നടത്തുന്നത് എതിരാളികളെ വെട്ടിനിരത്തുകയും, സ്വന്തം ടീമിനെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുകയുമാണ്. മുന്‍ ടോറി നേതാക്കള്‍ ഈ പരിപാടി സജീവമായി നടപ്പാക്കിയപ്പോള്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കാനെത്തിയ പ്രധാനമന്ത്രിയാണ് താനെന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്വന്തം കൂട്ടുകാര്‍ക്കും, എതിരാളികള്‍ക്കും ക്യാബിനറ്റില്‍ ഇടംനല്‍കി ഋഷി സുനാക്.


തന്റെ അടുപ്പക്കാര്‍ക്ക് പുറമെ ലിസ് ട്രസ്, ബോറിസ് ജോണ്‍സണ്‍ അനുകൂലികള്‍ക്കും ക്യാബിനറ്റ് സ്ഥാനങ്ങള്‍ നല്‍കിയാണ് പുതിയ പ്രധാനമന്ത്രി ഐക്യത്തിന്റെ വിളംബരം നടത്തിയത്. രാജ്യം നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഏതാനും മുന്‍ ക്യാബിനറ്റ് മന്ത്രിമാരെ പഴയ ജോലികളിലേക്ക് തിരികെ എത്തിക്കാനും സുനാക് തയ്യാറായി.

ട്രസ് ടീമിലെ പത്ത് പേരാണ് പുനഃസംഘടനയില്‍ പുറത്തായത്. അതേസമയം ജോണ്‍സണ്‍ അനുകൂലികളായ ജെയിംസ് ക്ലെവെര്‍ലിയെ ഫോറിന്‍ ഓഫീസിലും, ബെന്‍ വാലസിനെ ഡിഫന്‍സിലും നിലനിര്‍ത്തി. പാര്‍ട്ടി വമ്പന്‍മാരായ മൈക്കിള്‍ ഗോവും, ഡൊമനിക് റാബും ക്യാബിനറ്റ് തിരിച്ചുവരവ് നടത്തി. ട്രസ് ഒതുക്കിയ ഒലിവര്‍ ഡൗഡെനും, സ്റ്റീവ് ബാര്‍ക്ലെയും മന്ത്രിപദങ്ങളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

അബദ്ധങ്ങളില്‍ ചാടിയ മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസന്റെ തിരിച്ചുവരവാണ് ഞെട്ടിച്ചത്. മാര്‍ക്ക് ഹാര്‍പ്പര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയായും, ആന്‍ഡ്രൂ മിച്ചെല്‍ ഫോറിന്‍ ഓഫീസിലും മടങ്ങിയെത്തി. ആറ് ദിവസം മുന്‍പ് രാജിവെച്ച സുവെല്ലാ ബ്രാവര്‍മാന്‍ ഹോം സെക്രട്ടറിയായി തിരിച്ചെത്തി.

അതേസമയം ചാന്‍സലറായി ജെറമി ഹണ്ടിന്റെ സ്ഥാനം പ്രധാനമന്ത്രി ഉറപ്പിച്ചിട്ടുണ്ട്. വിപണിയില്‍ മറ്റൊരു ചാഞ്ചാട്ടം ഒഴിവാക്കുകയാണ് ഋഷി സുനാകിന്റെ ലക്ഷ്യം. എന്നാല്‍ ടോറി പോരാട്ടത്തില്‍ അവസാനം വരെ ഒഴിയാന്‍ കൂട്ടാക്കാതിരുന്ന പെന്നി മോര്‍ഡന്റിന് പുതിയ ഉന്നത സ്ഥാനം നല്‍കാന്‍ ഋഷി തയ്യാറായില്ല. ഇതില്‍ രോഷം പ്രകടിപ്പിച്ച് ഇവര്‍ നം.10ല്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.
Other News in this category



4malayalees Recommends