ആളൊഴിഞ്ഞ പുരയിടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി ; മകള്‍ സ്‌കൂളിലെത്തിയില്ലെന്ന് കുടുംബം അറിഞ്ഞത് അധ്യാപകര്‍ പറഞ്ഞപ്പോള്‍

ആളൊഴിഞ്ഞ പുരയിടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി ; മകള്‍ സ്‌കൂളിലെത്തിയില്ലെന്ന് കുടുംബം അറിഞ്ഞത് അധ്യാപകര്‍ പറഞ്ഞപ്പോള്‍
ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 12ാം വാര്‍ഡ് കരിയില്‍ അനന്തകൃഷ്ണന്‍ (കിച്ചു23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശിനി ഷിബുവിന്റെ മകളും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ എലിസബത്ത് (17) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ തറയില്‍ കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. സ്‌കൂളില്‍ പെണ്‍കുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാരും വിവരം അറിഞ്ഞത്.

ശേഷം, മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഫാബ്രിക്കേഷന്‍ ജീവനക്കാരനാണ് അനന്തകൃഷണന്‍. ജീജയാണ് അമ്മ. പരേതയായ ബിന്ദുവാണ് എലിസബത്തിന്റെ അമ്മ.



Other News in this category



4malayalees Recommends