കൂട്ടബലാത്സംഗക്കേസ് ; കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍

കൂട്ടബലാത്സംഗക്കേസ് ; കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍
കൂട്ടബലാത്സംഗക്കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര പൊലീസ് ബേപ്പൂര്‍ സ്റ്റേഷനില്‍ എത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടമ്മ നല്‍കിയ പീഡന പരാതിയിലാണ് നടപടി. ഇന്‍സ്‌പെക്ടര്‍ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ സിഐ സുനു മൂന്നാം പ്രതിയാണ്. ഒരു ക്ഷേത്ര ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് കേസിലുളളത്. കേസില്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത സുനുവുമായി പൊലീസ് തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends