'കേരളത്തില്‍ നിന്ന് തന്നെയാണ് ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിട്ടുള്ളത്, അപമാനിക്കുകയാണ് ; ഷക്കീല

'കേരളത്തില്‍ നിന്ന് തന്നെയാണ് ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിട്ടുള്ളത്, അപമാനിക്കുകയാണ് ; ഷക്കീല
താന്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് നടി ഷക്കീല. ഇരുപത് വര്‍ഷത്തിനിടയില്‍ ഇതിന് മുമ്പും തനിക്ക് ഇത്തരത്തില്‍ അനുഭവം നേരിട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്കുള്ള തന്റെ മികച്ച തിരിച്ചുവരവ് ഇതാണെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് ഷക്കീല പ്രതികരിച്ചു.

പരിപാടി നടക്കില്ലെന്നും ചില പ്രോടോക്കോളുകള്‍ ഉണ്ടെന്നും യാത്രാ മദ്ധ്യേയാണ് അറിഞ്ഞത്. നേരത്തേയും ഇത്തരത്തില്‍ പരിപാടികള്‍ മുടങ്ങിപോയിട്ടുണ്ട്. അഡ്വാന്‍സ് നല്‍കിയ ശേഷം കഥാപാത്രം ഇല്ലെന്ന് പറയും. തുക തിരിച്ചുകൊടുക്കുന്ന ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഷക്കീല അനുഭവം പങ്കുവെച്ചു.

'കേരളത്തില്‍ നിന്ന് തന്നെയാണ് ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിട്ടുള്ളത്. തെലുങ്കു, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം എനിക്ക് പരിപാടികള്‍ ലഭിക്കുന്നുണ്ട്. അവിടെയെല്ലാം കാര്യങ്ങള്‍ മാറി. കേരളത്തില്‍ മാത്രം ഒരു മാറ്റവുമില്ല. എന്നെ അംഗീകരിക്കാന്‍ ആളുകള്‍ തയ്യാറല്ലെന്ന് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ഞാന്‍ എന്താണ് ചെയ്തതെന്നും ആളുകളുടെ മനസ്സില്‍ എന്താണെന്നും എനിക്ക് മനസ്സിലാവുന്നില്ല.'ഷക്കീല പറയുന്നു

Other News in this category



4malayalees Recommends