വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ ചിലപ്പോള്‍ തിരിച്ച് മറുപടി പറഞ്ഞ് പോകും: തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ ചിലപ്പോള്‍ തിരിച്ച് മറുപടി പറഞ്ഞ് പോകും: തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍
ഷെഫീക്കിന്റെ സന്തോഷമാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മേപ്പടിയാന്‍ സിനിമയുടെ റിലീസിന് ശേഷം താന്‍ നേരിട്ട ചില വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് നടന്‍.

'ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്. അതിനാല്‍ അവര്‍ക്ക് പറയാനുള്ള അവകാശമുണ്ട്. ആയിരം പോസിറ്റീവ് കമന്റ് മിസ് ചെയ്തിട്ടാകും ഞാന്‍ ആ ഒരൊറ്റ നെഗറ്റീവ് കമന്റ് വായിക്കുന്നത്. അതുകൊണ്ട് വിമര്‍ശനങ്ങളല്ല എന്നെ വേദനിപ്പിക്കുന്നത് പറയുന്ന രീതിയാണ്. വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ നമ്മളും ചിലപ്പോള്‍ തിരിച്ച് മറുപടി പറഞ്ഞ് പോകും. അങ്ങനെ പറയുന്നതില്‍ തെറ്റില്ല. സിനിമ നന്നായാല്‍ മാത്രമെ ലോകം നന്നാവൂ എന്നൊന്നുമില്ലല്ലോ. എന്നെ സംബന്ധിച്ച് രണ്ട് പേര് വിമര്‍ശിച്ചത് കൊണ്ടൊന്നും ഞാന്‍ ഈ പണി നിര്‍ത്താന്‍ പോകുന്നില്ല.'താരം പറഞ്ഞു.

'പൈല്‍സ് കൊണ്ട് ബുദ്ധിമുട്ടുന്ന ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഷെഫീഖിന്റെ സന്തോഷം സിനിമ പറയുന്നതെന്നും നടന്‍ വ്യക്തമാക്കി. .ഷുഗര്‍ അടക്കമുള്ള ഒരിക്കലും മാറാത്ത അസുഖത്തെ കുറിച്ച് വളരെ നോര്‍മലായി ആളുകള്‍ക്കിടയില്‍ നിന്ന് സംസാരിക്കുന്നവര്‍ ഒരിക്കലും ചികിത്സിച്ചാല്‍ മാറുന്ന പൈല്‍സ് എന്ന അസുഖം തനിക്കുണ്ടെന്ന് പൊതുവെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ച് പറയില്ല.

Other News in this category



4malayalees Recommends