തലൈവി എന്ന് പറയില്ലേ അതുപോലെ നയന്‍താരയെ പോലെ ഒരു നടിയാകണം ; ഗായത്രി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ ഗായത്രിയുടെ പുതിയൊരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ തനിക്ക് നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നുണ്ട്. തലൈവി എന്ന് പറയില്ലേ അതുപോലെ ഒരു നടി ആകണം എന്നാണ് എന്റെ ആഗ്രഹമെന്ന് ഗായത്രി തുറന്നു പറഞ്ഞു.
'അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. ഞാന്‍ സിനിമയെടുക്കുമ്പോള്‍ എന്റെ ആഗ്രഹം കല്യാണരാമന്‍ പോലെ ഒരു ഫീമെയ്ല്‍ വേര്‍ഷന്‍ എടുക്കണമെന്നാണ്. കല്യാണരാമനിലെ ദിലീപേട്ടന്‍ ചെയ്ത ക്യാരക്ടര്‍ ഉണ്ടല്ലോ അത് പോലെ ഒന്ന്. പലപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമ സിനിമയാണെങ്കില്‍ അത് പെണ്ണ് സഫര്‍ ചെയ്യുന്നതും മറ്റുമാണ്. എന്നാല്‍ അതുപോലെ സീരിയസ് റോള്‍സ് അല്ലാതെ എനിക്ക് കല്യാണരാമന്‍, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ പോസിറ്റീവിറ്റി മാത്രമേ സ്‌പ്രെഡ് ചെയ്യുകയുള്ളു', ഗായത്രി പറയുന്നു.