'മന്ന'ത്തിന്റെ നെയിംപ്ലേറ്റ് വജ്രങ്ങള്‍ പതിച്ചതോ? ഗൗരി ഖാന്‍ മറുപടി പറയുന്നു

'മന്ന'ത്തിന്റെ നെയിംപ്ലേറ്റ് വജ്രങ്ങള്‍ പതിച്ചതോ? ഗൗരി ഖാന്‍ മറുപടി പറയുന്നു
മുംബൈയിലുള്ള ഷാരൂഖ് ഖാന്റെ വീടിന് മുന്നില്‍ താരത്തെ ഒന്നു കാണാനായി ആരാധകര്‍ എത്താറുണ്ട്. ബംഗ്ലാവിന് മുന്നില്‍ മന്നത്ത് എന്ന് എഴുതിയ ബോര്‍ഡ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നെയിംപ്ലേറ്റില്‍ വജ്രം കൊണ്ടാണോ മന്നത്ത് എന്ന് എഴുതിയിരിക്കുന്നത് എന്നുള്ള സംയശത്തിലാണ് ആരാധകര്‍.

ഷാരുഖിന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍ ഇതിന് വിശദീകരണവുമായി സോഷ്യല്‍ മീഡിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ട്രാന്‍സ്പരന്റായ ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് നെയിംപ്ലേറ്റ് നിര്‍മ്മിച്ചതെന്നും അതു പോസിറ്റീവ് എനര്‍ജി നല്‍കുമെന്നും ഗൗരി പറയുന്നു.

'നിങ്ങളുടെ ഭവനത്തിന്റെ മുന്‍ഭാഗമെന്നത് സുഹൃത്തുകളും, കുടുംബാംഗങ്ങളും കടന്നു വരുന്ന വഴിയാണ്. ട്രാന്‍സ്പരന്റ് ക്രിസ്റ്റലുകള്‍ പോസ്റ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു. അങ്ങനെ ശാന്തത ഉണ്ടാകുന്നു. നെയിംപ്ലേറ്റുമായി ചുറ്റിപ്പറ്റി കേള്‍ക്കുന്ന വിവാദങ്ങള്‍ക്കുളള മറുപടി കൂടിയാണിത്' എന്നാണ് ഗൗരി കുറിച്ചിരിക്കുന്നത്.

'ഗൗരി ഖാന്‍ ഡിസൈന്‍സ്' എന്ന സ്ഥാപനം നടത്തുന്ന ഗൗരി തന്നെയാണ് മന്നത്തിന്റെയും മുംബൈ സാന്റക്രൂസിലെ ഷാറൂഖിന്റെ ഓഫീസിന്റെയും ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. 'ഡ്രീം ഹോംസ് വിത്ത് ഗൗരി ഖാന്‍' എന്ന ഷോയും അവര്‍ ആരംഭിച്ചിരുന്നു.







Other News in this category



4malayalees Recommends