തോല്‍പ്പിക്കാന്‍ ഉറച്ച് വെയില്‍സ്, തോല്‍ക്കാന്‍ മനസ്സില്ലാതെ ഇംഗ്ലണ്ട്! ഒരൊറ്റ വിജയത്തില്‍ ഇംഗ്ലണ്ടിന് ഗ്രൂപ്പില്‍ മുന്നേറാം; മത്സരം വെയില്‍സിനാണ് പ്രധാന പ്രശ്‌നമെന്ന വാദം തള്ളി ഗാരെത് സൗത്ത്‌ഗേറ്റ്

തോല്‍പ്പിക്കാന്‍ ഉറച്ച് വെയില്‍സ്, തോല്‍ക്കാന്‍ മനസ്സില്ലാതെ ഇംഗ്ലണ്ട്! ഒരൊറ്റ വിജയത്തില്‍ ഇംഗ്ലണ്ടിന് ഗ്രൂപ്പില്‍ മുന്നേറാം; മത്സരം വെയില്‍സിനാണ് പ്രധാന പ്രശ്‌നമെന്ന വാദം തള്ളി ഗാരെത് സൗത്ത്‌ഗേറ്റ്

ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് യുകെ vs യുകെ പോരാട്ടം. ഇംഗ്ലണ്ടും, വെയില്‍സും ഏറ്റുമുട്ടുമ്പോള്‍ അഭിമാനപ്രശ്‌നം കൂടിയായി മത്സരം മാറും. രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്റ് മാത്രം നേടിയ വെയില്‍സിന് ഈ പോരാട്ടം അഭിമാനത്തിന്റേത് മാത്രമാണ്, അതുകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യം അവരെ അപകടകാരികളാക്കി മാറ്റികയും ചെയ്യും.


എന്നാല്‍ വെയില്‍സിന് എതിരായി വിജയം കൊയ്താല്‍ ഗ്രൂപ്പ് ബി'യില്‍ ഇംഗ്ലണ്ടിന് ആദ്യ സ്ഥാനം ഉറപ്പാക്കാം. പക്ഷെ ഈ വാദങ്ങള്‍ ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് തള്ളി. വെയില്‍സിന് മാത്രമല്ല, തങ്ങള്‍ക്കും ഓരോ മത്സരവും വികാരപരമാണെന്ന് സൗത്ത്‌ഗേറ്റ് വ്യക്തമാക്കി. 'ഇങ്ങനെ പറയുന്നവര്‍ക്ക് ഞങ്ങളുടെ ഡ്രസിംഗ് റൂമിനെ കുറിച്ച് അറിയാത്തവരാണ്. ഞാന്‍ കളിച്ചിട്ടുള്ള ഇംഗ്ലണ്ട് ഡ്രസിംഗ് റൂമുകളെയും അവര്‍ മനസ്സിലാക്കിയിട്ടില്ല', സൗത്ത്‌ഗേറ്റ് വ്യക്തമാക്കി.

ഇംഗ്ലണ്ടും, യുകെയിലെ മറ്റൊരു അയല്‍ക്കാരായ വെയില്‍സും തമ്മിലുള്ള മത്സരം പല കാര്യങ്ങളിലും സവിശേഷമാണ്. വെയില്‍സിന് എതിരായ അവസാന 10 മത്സരങ്ങളില്‍ ഒരുവട്ടം മാത്രമാണ് ഇംഗ്ലണ്ട് പരാജയം അറിഞ്ഞത്. ഗാരെത് ബെയിലിന്റെ മികവിനെ ആശ്രയിച്ച് കളിക്കുന്ന വെയില്‍സ് ടീമിന്റെ പെട്ടെന്നുള്ള അക്രമങ്ങള്‍ ഇംഗ്ലണ്ടിനെ പരീക്ഷിക്കും.

എതിര്‍ടീം തങ്ങളേക്കാള്‍ ശാരീരികമായി ഊര്‍ജ്ജം നേടുന്ന സമയങ്ങള്‍ അപകടകരമാണെന്ന് സൗത്ത്‌ഗേറ്റ് സമ്മതിക്കുന്നു. ആ സ്പിരിറ്റുമായി സന്തുലിതമായി കളിച്ചാല്‍ തങ്ങള്‍ക്കും മികവേറിയ പോരാട്ടം സാധ്യമാണെന്ന് ഇംഗ്ലണ്ട് കോച്ച് വ്യക്തമാക്കുന്നു. ഒരു വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
Other News in this category



4malayalees Recommends