'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; കെ ആര്‍ കെ

'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; കെ ആര്‍ കെ
ഉര്‍ഫി ജാവേദിനെ പോലെ തന്നെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിയ ശര്‍മ്മ. ഉര്‍ഫി ജാവേദിനെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനിടെ നടന്‍ കമല്‍ ആര്‍ ഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

ഉര്‍ഫിയെയും നിയ ശര്‍മയെയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവരെ സണ്ണി ലിയോണിനെ ചൂണ്ടിക്കാണിച്ചാണ് കെആര്‍കെ വിമര്‍ശിച്ചിരിക്കുന്നത്. ഉര്‍ഫിയെയും നിയയെയും പിന്തുണയ്ക്കുകയാണെന്ന തോന്നലുണ്ടാക്കി, സണ്ണി ലിയോണാണ് ഇതിനൊക്കെ കാരണം എന്നായിരുന്നു കെആര്‍കെ പറഞ്ഞത്.

'ഇപ്പോള്‍ എന്തിനാണ് ഉര്‍ഫിയെയും നിയയെയും മറ്റ് മേഡേണ്‍ പെണ്‍കുട്ടികളേയും വിമര്‍ശിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ക്ക് എല്ലാം പ്രചോദനമായി മാറിയ സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? നിങ്ങള്‍ ഒരു പോണ്‍ താരത്തെ (രണ്ടു ദിവസം മുമ്പ് വരെ പോണ്‍ സിനിമകള്‍ വിറ്റ) നല്ല പെണ്‍കുട്ടിയായി കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്' എന്നാണ് കെആര്‍കെയുടെ ട്വീറ്റ്.

Other News in this category



4malayalees Recommends