എങ്ങും മൂടല്‍ മഞ്ഞ് ; അന്തരീക്ഷം മങ്ങിയതോടെ ലീഡ്‌സില്‍ വിമാനമിറങ്ങിയില്ല ; തണുപ്പേറിയ ശൈത്യകാലത്തിന് തുടക്കമാകയി ; ഇനി യാത്രാ ദുരിതങ്ങളും ഉയരും

എങ്ങും മൂടല്‍ മഞ്ഞ്  ; അന്തരീക്ഷം മങ്ങിയതോടെ ലീഡ്‌സില്‍ വിമാനമിറങ്ങിയില്ല ; തണുപ്പേറിയ ശൈത്യകാലത്തിന് തുടക്കമാകയി ; ഇനി യാത്രാ ദുരിതങ്ങളും ഉയരും
ശൈത്യകാലം വന്നതോടെ എങ്ങും മൂടല്‍ മഞ്ഞ് വ്യാപിച്ചു. ഗതാഗതത്തിലും പല ഭാഗത്തും തടസ്സങ്ങള്‍ നേരിട്ടു. കാഴ്ച അവ്യക്തത മൂലം ലീഡ്‌സിലെ ബ്രാഡ്‌ഫോര്‍ഡ് വിമാനത്തില്‍ ലാന്‍ഡ് ചെയ്യാതെ വിമാനം വഴി തിരിച്ചു വിട്ടു. ഇന്നലെ യീഡന്‍, ലീഡ്‌സ് വിമാനത്താവളത്തിലും വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു.

അന്തരീക്ഷ താപനില മൈനസ് ഏഴിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശീത വായുവിന്റെ പ്രവാഹം ഇനി ബ്രിട്ടനെ കുളിരണിയിക്കും.

ഡിസംബര്‍ മഞ്ഞുപെയ്തിന്റെ നാളുകളാകും. ക്രിസ്മസിന് ഇക്കുറിയും മഞ്ഞു വീഴ്ചയാകും.എന്നാല്‍ ശക്തമായ ശൈത്യകാലമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

The Met Office says its long-range weather forecasts suggest the UK will be in for a mild winter

പല ഭാഗങ്ങളിലും വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. തെക്ക് കിഴക്കന്‍ ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി.റോഡ് ഗതാഗതം ബുദ്ധിമുട്ടായി. ഇംഗ്ലണ്ടിലാകെ 39 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

തണുത്ത കാറ്റിന്റെ പ്രവാഹം യൂറോപ്പിനെ തണുപ്പിക്കും. താപനില മൈനസ് 7 വരെയെന്നാണഅ മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.

ഇതിനിടെ ശൈത്യകാല പ്രതിസന്ധികളില്‍ ജനങ്ങളും ആശങ്കയിലാണ്. ഊര്‍ജ പ്രതിസന്ധി, ഗതാഗത പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വെല്ലുവിളികളുടെ നാളുകൂടിയാണ് ശൈത്യ കാലം. ഡിസംബര്‍ പകുതിയോടെ യുകെയില്‍ മഞ്ഞു വീഴ്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍ വര്‍ഷത്തേ പോലുള്ള മഞ്ഞു വീഴ്ചയുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Other News in this category



4malayalees Recommends