ഓസ്‌ട്രേലിയന്‍ ടീമില്‍ ഭീരുക്കളില്ല; മുന്‍ ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ക്യാപ്റ്റന്‍ പാറ്റ് കുമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ ടീമില്‍ ഭീരുക്കളില്ല; മുന്‍ ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ക്യാപ്റ്റന്‍ പാറ്റ് കുമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഭീരുക്കളില്ലെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ പാറ്റ് കുമ്മിന്‍സ്. മുന്‍ ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ പ്രകോപനപരമായ പ്രസ്താവനകള്‍ കളിക്കാരുടെ ശ്രദ്ധ തെറ്റിച്ചിട്ടില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു.


കോച്ച് സ്ഥാനം രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായ ലാംഗര്‍ കഴിഞ്ഞ ആഴ്ച നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവനകള്‍ നടത്തിയത്. തന്റെ കോച്ചിംഗ് രീതിക്കെതിരെ മാധ്യമങ്ങളില്‍ പരാതിപ്പെട്ട ടീമിലെ ചില 'ഭീരുക്കള്‍ക്ക്' എതിരെ ലാംഗര്‍ ആഞ്ഞടിച്ചിരുന്നു.

എന്നാല്‍ കുമ്മിന്‍സും, ടീമുമായി നല്ല ബന്ധത്തിലാണെന്ന് പിന്നീട് ലാംഗര്‍ തിരുത്തി. 'ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഭീരുക്കളില്ല, ഒരിക്കലും ഉണ്ടായിട്ടില്ല', കുമ്മിന്‍സ് വ്യക്തമാക്കി. വെസ്റ്റിന്‍ഡീസിന് എതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി റിപ്പോര്‍ട്ടര്‍മാരെ കാണുകയായിരുന്നു ക്യാപ്റ്റന്‍.
Other News in this category



4malayalees Recommends