കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളില്‍ നിന്നും മോചിക്കുവാന്‍ ആലോചിച്ചിരുന്നു ; അഗാധ പ്രണയത്തെ കുറിച്ച് തുറന്നുപറച്ചില്‍ ; മുന്‍ ഹൈല്‍ത്ത് സെക്രട്ടറിയുടെ പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളില്‍ നിന്നും മോചിക്കുവാന്‍ ആലോചിച്ചിരുന്നു ; അഗാധ പ്രണയത്തെ കുറിച്ച് തുറന്നുപറച്ചില്‍ ; മുന്‍ ഹൈല്‍ത്ത് സെക്രട്ടറിയുടെ പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
റിയാലിറ്റി ഷോയില്‍ പോയി രാഷ്ട്രീയപരമായി ഒരു അബദ്ധം ചെയ്‌തെന്ന ആരോപണം നിലനില്‍ക്കേ തന്റെ ആത്മകഥയിലൂടെ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ഹാന്‍കോക്ക്.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്നതാണ് പ്രധാന വെളിപ്പെടുത്തല്‍. പാന്‍ഡമിക് ഡയറീസ് എന്ന പേരിലെ പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉള്ളത്.

സര്‍ക്കാര്‍ വിജയ പരാജയങ്ങള്‍, പോരാട്ടങ്ങള്‍ എല്ലാം വിശദമാക്കിയിട്ടുണ്ട്. ഡെയ്‌ലിമെയിലും ഇതു പ്രസിദ്ധികരിച്ചു തുടങ്ങുകയാണ്. ഐ ആം എ സെലിബ്രിറ്റി ഷോയില്‍ പങ്കെടുത്ത അനുഭവവും പങ്കുവച്ചിട്ടുണ്ട്. മുന്‍ സഹായി ജിന കൊളാഡാഞ്ചലോവുമായി പ്രണയത്തിലായതും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറിയായതിനാല്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത വ്യക്തിയായിരുന്നു ഇദ്ദേഹം. ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണം, വാക്‌സിന്‍ എന്നിങ്ങനെ പല വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. വാക്‌സിന്‍ മികച്ച തീരുമാനം തന്നെയായിരുന്നുവെന്ന് ഹാന്‍കോക്ക് വ്യക്തമാക്കിയിരുന്നു.

ജയിലില്‍ വൈറസ് ബാധയുണ്ടാകുമെന്നത് വലിയ ആശങ്കയായതോടെ ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കാന്‍ ആലോചിച്ചു. നീതിന്യായ മന്ത്രാലയത്തില്‍ നിന്നു വന്ന നിര്‍ദ്ദേശത്തെ താന്‍ അനുകൂലിച്ചില്ല.

അന്നത്തെ ജസ്റ്റിസ് സെക്രട്ടറിയായിരുന്ന റോബ് ബാക്ക് ലാന്‍ഡുമായി സംസാരിച്ചപ്പോള്‍ താന്‍ ആണ് തടവുകാരെ മോചിപ്പിക്കാന്‍ താത്പര്യം കാണിച്ചതെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞെന്നും ഹാന്‍കോക്ക് വ്യക്തമാക്കി.

കോവിഡ് കാലത്തെ മണ്ടന്‍ തീരുമാനങ്ങളെ കുറിച്ച് തുറന്നെഴുതുമ്പോള്‍ സര്‍ക്കാരിന് ഇത് തിരിച്ചടിയാകും.

ഗുരുതരമല്ലാത്ത 140 കുറ്റവാളികളെ മോചിപ്പിച്ചു. എന്നാല്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിനായിരുന്നു തടവുകാരെ മോചിപ്പിക്കാന്‍ താത്പര്യമെന്നും ബോറിസും റോബ് ബക്ക് ലാന്‍ഡും വിയോജിച്ചുവെന്നുമാണ് വൈറ്റ് ഹാള്‍ വൃത്തങ്ങള്‍ പറയുന്നത്.

Other News in this category



4malayalees Recommends