നഴ്‌സുമാരുടെ സമരം എ&ഇ, ക്യാന്‍സര്‍ സേവനങ്ങളെ ബാധിക്കും; ക്രിട്ടിക്കല്‍ കെയറിനെ മാത്രം വെറുതെവിടും; പണിമുടക്കില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

നഴ്‌സുമാരുടെ സമരം എ&ഇ, ക്യാന്‍സര്‍ സേവനങ്ങളെ ബാധിക്കും; ക്രിട്ടിക്കല്‍ കെയറിനെ മാത്രം വെറുതെവിടും; പണിമുടക്കില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

ചരിത്രത്തില്‍ ആദ്യമായി ആര്‍സിഎന്‍ നഴ്‌സുമാര്‍ നടത്തുന്ന പണിമുടക്കില്‍ ഏതെല്ലാം വിഭാഗങ്ങള്‍ ബാധിക്കപ്പെടുമെന്ന് ചിത്രം വ്യക്തമായി. എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളെയും, ക്യാന്‍സര്‍ സേവനങ്ങളെയും നഴ്‌സുമാരുടെ പണിമുടക്ക് ബാധിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കീമോതെറാപ്പി, ക്രിട്ടിക്കല്‍, ഇന്റന്‍സീവ് കെയര്‍, കിഡ്‌നി ഡയാലിസിസ് എന്നിവയെ മാത്രമാണ് ഇളവ് ചെയ്തിരിക്കുന്നത്.


അതീവ സുപ്രധാനമായ സേവനങ്ങളെ മാത്രമാണ് പണിമുടക്കില്‍ നിന്നും സംരക്ഷിക്കുകയെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. ജീവന്‍രക്ഷാ വിഭാഗത്തില്‍ വരാത്ത മേഖലകളിലെ സമരങ്ങള്‍ സംബന്ധിച്ച് ലോക്കല്‍ ആശുപത്രികളും, യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും.

കാഷ്വാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്, ക്യാന്‍സര്‍ സ്‌കാന്‍, മറ്റേണിറ്റി വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവിടങ്ങളിലെ ഭാഗങ്ങളെ ഡിസംബര്‍ 15, 20 തീയതികളിലെ സമരങ്ങള്‍ ബാധിക്കുമെന്ന് ഇതോടെ വ്യക്തമാകുന്നത്.

'നഴ്‌സിംഗ് ജീവനക്കാര്‍ ഈ നടപടി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പകരം സമരമാണ് മന്ത്രിമാര്‍ തെരഞ്ഞെടുത്തത്. ഈ പണിമുടക്ക് പരമാവധി സുരക്ഷിതമാക്കാന്‍ ഓരോ നഴ്‌സിന് മേലും ഉത്തരവാദിത്വത്തിന്റെ ഭാരമുണ്ട്', ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.

രോഗികള്‍ ഇപ്പോള്‍ തന്നെ അപകടത്തിലാണ്. അതിലേക്ക് സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇളവ് നല്‍കിയ ലിസ്റ്റ് നോക്കിയാല്‍ ഉത്തരവാദിത്വം എത്രത്തോളം നിര്‍വ്വഹിക്കുമെന്ന് മനസ്സിലാകും, കുള്ളെന്‍ കൂട്ടിച്ചേര്‍ത്തു.

45 എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളിലായി 1 ലക്ഷത്തോളം നഴ്‌സുമാരാണ് സമരത്തിന് ഇറങ്ങുന്നത്. ഇളവ് നല്‍കാത്ത ചികിത്സകളും, സേവനങ്ങളും ക്രിസ്മസിലേക്ക് എത്തുന്ന ദിനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുമെന്നാണ് ഉറപ്പാകുന്നത്.
Other News in this category



4malayalees Recommends