ബ്രിട്ടനില്‍ ആറ് കുട്ടികളുടെ ജീവനെടുത്ത് സ്‌ട്രെപ് എ; രാജ്യത്ത് 800-ലേറെ കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്; സ്‌കാര്‍ലെറ്റ് പനി പുതിയ ആശങ്ക

ബ്രിട്ടനില്‍ ആറ് കുട്ടികളുടെ ജീവനെടുത്ത് സ്‌ട്രെപ് എ; രാജ്യത്ത് 800-ലേറെ കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്; സ്‌കാര്‍ലെറ്റ് പനി പുതിയ ആശങ്ക

ബ്രിട്ടനില്‍ ഭീതി പരത്തി സ്‌കാര്‍ലെറ്റ് പനി ബാധിക്കുന്ന കുഞ്ഞുങ്ങളുടെ മരണം. ഗ്രൂപ്പ് എ സ്‌ട്രെപ് രോഗം ബാധിച്ച ആറ് കുട്ടികളാണ് ഇതിനകം മരിച്ചത്. രാജ്യത്ത് 800-ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. മരിച്ച കുട്ടികളില്‍ അഞ്ച് പേരും പത്ത് വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.


യുകെഎച്ച്എസ്എയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗ്രൂപ്പ് എ സ്‌ട്രെപ് ഇന്‍ഫെക്ഷന്‍ മൂലമുള്ള സ്‌കാര്‍ലെറ്റ് പനി സാധാരണ വര്‍ഷങ്ങളേക്കാള്‍ ഇക്കുറി നാലിരട്ടി അധികമാണെന്ന് വ്യക്തമാക്കുന്നു. നവംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ 851 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതീക്ഷിച്ച 186 കേസുകള്‍ക്ക് മുകളിലാണിത്.

ഗ്രൂപ്പ് എ സ്‌ട്രെപ് രോഗമാണെന്ന് സ്ഥിരീകരിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ആറ് കുട്ടികളാണ് മരണപ്പെട്ടത്. അപൂര്‍വ്വമാണെങ്കിലും ഗുരുതര രോഗബാധ രൂപപ്പെട്ടാല്‍ മരണത്തിലേക്ക് വഴിമാറും. ആറ് വയസ്സ് മാത്രമുള്ള കുട്ടിയാണ് ആദ്യമായി രോഗത്തിന് ഇരയായത്.

സറേയ്ക്ക് പുറമെ വെസ്റ്റ് ലണ്ടന്‍, വെയില്‍സ്, ബക്കിംഗ്ഹാംഷയര്‍ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഗ്രൂപ്പ് എ സ്‌ട്രെപ് ഇന്‍ഫെക്ഷന്‍, സ്‌കാര്‍ലെറ്റ് പനി ലക്ഷണങ്ങള്‍ക്കെതിരെ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ സ്ഥിതി മോശമാകുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. സാധാരണയില്‍ കവിഞ്ഞ തോതില്‍ കേസുകള്‍ കണ്ടെത്തുന്നതിനാലാണ് ഈ മുന്നറിയിപ്പ്.

Other News in this category



4malayalees Recommends