സ്റ്റുഡന്റ് വിസയിലെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്റ്റുഡന്റ് വിസയിലെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീണ്ടും യുകെ മലയാളികളെ തേടി ഒരു മരണ വാര്‍ത്ത കൂടി. കേരളത്തില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയായ ബിജിന്‍ വര്‍ഗീസിനെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് അടുത്ത വിരളിലാണ് സംഭവം.

രാത്രി വൈകിയാണ് വിവരം പുറത്തുവന്നത്. പത്തുമണിയോടെ വിവരം പുറത്തുവന്നതോടെ മലയാളികള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നു. യുവാവിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവ ശേഷം പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്.

മലയാളി കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നു. കാര്യമായ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മാനിസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends