ആദ്യത്തെ 'മഞ്ഞ്' മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ഐസ് നിറഞ്ഞ കാലാവസ്ഥ നേരിടാന്‍ ബ്രിട്ടന്‍; അടുത്ത ആഴ്ചയോടെ കാര്യങ്ങള്‍ കടുപ്പമാകും; നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്; റോഡ്, റെയില്‍ ഗതാഗതം ബുദ്ധിമുട്ടും

ആദ്യത്തെ 'മഞ്ഞ്' മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ഐസ് നിറഞ്ഞ കാലാവസ്ഥ നേരിടാന്‍ ബ്രിട്ടന്‍; അടുത്ത ആഴ്ചയോടെ കാര്യങ്ങള്‍ കടുപ്പമാകും; നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്; റോഡ്, റെയില്‍ ഗതാഗതം ബുദ്ധിമുട്ടും

സ്‌കോട്ട്‌ലണ്ട് അടുത്ത ആഴ്ചയോടെ തണുത്തുറഞ്ഞ കാലാവസ്ഥ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ സീസണിലെ ആദ്യത്തെ യെല്ലോ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചാണ് മെറ്റ് ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.


കാലാവസ്ഥാ മുന്നറിയിപ്പ് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളെയും കവര്‍ ചെയ്യുന്നതാണ്. കനത്ത മഞ്ഞും, ശക്തമായ നോര്‍ത്തേണ്‍ കാറ്റും യാത്രകളില്‍ ദുരിതം വിതയ്ക്കും. ഇത് ബുധനാഴ്ചയോടെ പ്രതീക്ഷിക്കാം.

താഴ്ന്ന പ്രദേശങ്ങളില്‍ 5 സെന്റിമീറ്റര്‍ വരെ മഞ്ഞും, 200 മീറ്ററിന് മുകളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞും വീഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. മഞ്ഞുവീഴ്ച യാത്രാ തടസ്സങ്ങല്‍ കൊണ്ടുവരുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ചില റോഡ്, റെയില്‍വെകള്‍ സാരമായി ബാധിക്കപ്പെടും.

ബുധനാഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കുന്ന യെല്ലോ മുന്നറിയിപ്പ് സെന്‍ഡ്രല്‍, ടേഡൈസ് & ഫിഫെ, ഗ്രാംപെയിന്‍, ഹൈലാന്‍ഡ്‌സ് & എയ്‌ലിന്‍ സിയാര്‍, ഓര്‍ക്‌നി & ഷെറ്റ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് ബാധിക്കുക. നാളെ രാവിലെ മുതല്‍ സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലും, പെന്നൈന്‍സ്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഞ്ഞ് എത്തുമെന്ന് ഡബ്യുഎക്‌സ് ചാര്‍ട്ട് കാണിക്കുന്നു.

വരുംദിവസങ്ങളില്‍ യുകെയിലെ മറ്റ് ഭാഗങ്ങളിലും താപനില താഴുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നോര്‍വെയില്‍ നിന്നുള്ള കുറഞ്ഞ പ്രഷറാണ് യുകെയില്‍ താപനില താഴ്ത്തുന്നത്.
Other News in this category



4malayalees Recommends