ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; നീണ്ട കാലത്തിന് ശേഷം ഇ വിസ പുനസ്ഥാപിച്ചു ; ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധത്തിന് ഫലം കണ്ടിരിക്കുന്നു ; ടൂറിസം മേഖലയ്ക്കും ആശ്വാസകരം

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; നീണ്ട കാലത്തിന് ശേഷം ഇ വിസ പുനസ്ഥാപിച്ചു ; ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധത്തിന് ഫലം കണ്ടിരിക്കുന്നു ; ടൂറിസം മേഖലയ്ക്കും ആശ്വാസകരം
നീണ്ട കാലത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസമായി ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് ഇവിസയ്ക്ക് സാധ്യം.കോവിഡ് വ്യാപനത്തോടെ 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ ഈ സൗകര്യം പുനരാരംഭിക്കുകയാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ വിസ സൗകര്യം കോവിഡ് കാലത്ത് നിര്‍ത്തിയിരുന്നു. പിന്നീട് മറ്റ് രാജ്യങ്ങള്‍ പുനസ്ഥാപിച്ചപ്പോഴും യുകെ, കാനഡ എന്നിവ വൈകിപ്പിച്ചു.ഇന്ത്യയിലേക്ക് വിസ അനുവദിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധം ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം എന്ന നിര്‍ദ്ദേശം വന്നതോടെ പലരും ബുദ്ധിമുട്ടി.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി, ബ്രിട്ടീഷുകാര്‍ക്കും എ വിസ സൗകര്യം പുനസ്ഥാപിക്കുന്നതായി വീഡിയോയിലൂടെ അറിയിച്ചു. ഇതുവഴി, ബ്രിട്ടീഷുകാര്‍ക്ക് ഇനി കൂടുതല്‍ എളുപ്പത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് ഇ വിസ പുനസ്ഥാപിക്കുവാനുള്ള തീരുമാനത്തെ ട്രാവല്‍ ഏജന്റുമാര്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ടൂറിസം മേഖലയ്ക്കും പുത്തനുണര്‍വ് നല്‍കുന്ന ഒരു തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍.

Other News in this category



4malayalees Recommends