രാത്രികാലങ്ങളില്‍ തണുത്തുറഞ്ഞ് ബ്രിട്ടന്‍ ; വടക്കന്‍ മേഖലയില്‍ താപനില മൈനസ് പത്തിലും താഴെ ; തുടര്‍ച്ചയായ മഞ്ഞുവീഴ്ചയില്‍ വലഞ്ഞ് ജനം ; ക്രിസ്മസ് കഴിയും മഞ്ഞൊഴിയാന്‍

രാത്രികാലങ്ങളില്‍ തണുത്തുറഞ്ഞ് ബ്രിട്ടന്‍ ; വടക്കന്‍ മേഖലയില്‍ താപനില മൈനസ് പത്തിലും താഴെ ; തുടര്‍ച്ചയായ മഞ്ഞുവീഴ്ചയില്‍ വലഞ്ഞ് ജനം ; ക്രിസ്മസ് കഴിയും മഞ്ഞൊഴിയാന്‍
യുകെയില്‍ അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു.വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ വാര്‍ണിംഗ് വെള്ളിയാഴ്ച ഉച്ചവരെ നീങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തണുപ്പേറിയ രാത്രിയെന്ന റെക്കോര്‍ഡാണ് ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത്.

വടക്കന്‍ മേഖലകളില്‍ ഇന്ന് തപനില മൈനസ് 10 ഡിഗ്രിക്കും താഴെയാകും.താഴ്ന്ന പ്രദേശങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഞ്ഞു പെയ്യുമ്പോള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ 15 മുതല്‍20 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴും. ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ന് രാവിലെ 10 മണിവരെ മുന്നറിയിപ്പുണ്ട്.

More snow forecast to blanket UK as ice sparks travel disruption on roads,  rail and at airports | ITV News

താഴ്ന്ന പ്രദേശങ്ങളില്‍ 1 മുതല്‍ 4 സെന്റി മീറ്റര്‍ കനത്തിലും ഉയരം കൂടിയ ഭാഗങ്ങളില്‍ 5 മുതല്‍ 10 സെന്റിമീറ്റര്‍ കനത്തിലും മഞ്ഞുവീഴ്ചയുണ്ടാകും. അടുത്ത ഏതാനും ദിവസത്തേക്ക് തുടര്‍ച്ചയായ മഞ്ഞു വീഴ്ച്ചയാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ 1 മുതല്‍ 2 സെന്റി മീറ്റര്‍ വരെ കനത്തില്‍ മഞ്ഞുവീഴുമ്പോള്‍ ഡാര്‍ട്ട്മൂര്‍, ഏക്‌സ്മൂര്‍ തുടങ്ങിയ ഉയരം കൂടിയ ഭാഗങ്ങളില്‍ 1 മുതല്‍ 10 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞു വീണേക്കും. കിഴക്കന്‍ ഇംഗ്ലണ്ടിലും ഇന്ന് ഉച്ച വരെ ഐസ് വാര്‍ണിംഗ് നിലനില്‍ക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങള്‍, ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡെറി എന്നിവയുള്‍പ്പെടെയുള്ളിടങ്ങളിലും ബുധനാഴ്ച്ച ഉച്ച വരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Other News in this category



4malayalees Recommends