തടാകത്തില്‍ കളിച്ചുകൊണ്ടിരിക്കേ ഐസ് അടര്‍ന്നു വീണ സംഭവം ; നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി ; ബ്രിട്ടനെയാകെ കണ്ണീരിലാഴ്ത്തി കുരുന്നുകളുടെ മരണം

തടാകത്തില്‍ കളിച്ചുകൊണ്ടിരിക്കേ ഐസ് അടര്‍ന്നു വീണ സംഭവം ; നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി ; ബ്രിട്ടനെയാകെ കണ്ണീരിലാഴ്ത്തി കുരുന്നുകളുടെ മരണം
സോളിഹള്ളിലെ മഞ്ഞുതടാകത്തിന് മുകളില്‍ കളിക്കവേ ഐസ് അടര്‍ന്നു താഴേക്ക് പോയ നാലു കുട്ടികളില്‍ നാലാമനും ഇന്നലെ മരണത്തിന് കീഴടങ്ങി.

സോളിഹള്‍ കിംഗ്‌സ്ഹസ്റ്റിലെ ബാബ്‌സ് മില്‍ പാര്‍ക്കില്‍ഞായറാഴ്ച്ച ഉച്ചക്ക് ഉണ്ടായ അപകടത്തിനു ശേഷം ആറു വയസ്സുകാരി ചികിത്സയിലായിരുന്നു.

കുട്ടിക്ക് ഒപ്പം അപകടത്തില്‍ പെട്ട, എട്ടു, പത്തും, പതിനൊന്നും വയസ്സുള്ള കുട്ടികള്‍ നേരത്തേ മരണമടഞ്ഞിരുന്നു. ഇവര്‍ നാലുപേര്‍ക്കും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

രാജ്യത്തെ മുഴുവന്‍ വേദനിപ്പിച്ച സംഭവമാണ് നടന്നത്.

കുരുന്നുകള്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും വിതുമ്പി പോയി. നിരവധി ഫുട്‌ബോള്‍ താരങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ചിലര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.നാലു പേരില്‍ മൂന്നു പേര്‍ അതേ ദിവസം തന്നെ മരിച്ചു.സമീപ വാസിയായ പത്തുവയസുകാരന്‍ ജാക്ക് ജോണ്‍സനും ഉള്‍പ്പെടും.

കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ അപകടത്തില്‍ പെട്ടതുകണ്ട് അവരെ രക്ഷിക്കാനായി എത്തിയതായിരുന്നു 10 വയസ്സുകാരനായ ജാക്ക് ജോണ്‍സണ്‍. ആ കുരുന്നും അപകടത്തില്‍ പെടുകയായിരുന്നു. ആറു വയസ്സുകാരന്‍ മാത്രം ആശുപത്രിയില്‍ ജീവനായി പോരാടി. ഒടുവില്‍ ആ കുരുന്നും മരണത്തിലേക്ക് പോയിരിക്കുകയാണ്.

Other News in this category



4malayalees Recommends