പലിശ നിരക്ക് 3.5 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തിയതോടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്‍ കുതിച്ചുയരും; സേവിംഗ്‌സുകാര്‍ ചിരിക്കും, ലോണെടുത്തവര്‍ കരയും?

പലിശ നിരക്ക് 3.5 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തിയതോടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്‍ കുതിച്ചുയരും; സേവിംഗ്‌സുകാര്‍ ചിരിക്കും, ലോണെടുത്തവര്‍ കരയും?

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തിയതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുതിച്ചുയര്‍ന്ന ബില്ലുകള്‍ തേടിയെത്തും. 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്കാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.


തുടര്‍ച്ചയായ ഒന്‍പതാം വട്ടമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കുതിച്ചുയരുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നത്. നവംബറില്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനമായി ഒറ്റയടിക്ക് ഉയര്‍ത്തിയ ശേഷമുള്ള ഏറ്റവും വലിയ ഒറ്റത്തവണ വര്‍ദ്ധനവാണ് ഡിസംബറിലേത്.

ഈ പ്രഖ്യാപനത്തോടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, മോര്‍ട്ട്‌ഗേജ് തിരിച്ചടവ് എന്നിവ വിലയേറിയതായി മാറും. നിരക്ക് വര്‍ദ്ധനയുടെ സന്തോഷം സേവിംഗ്‌സുകാര്‍ക്ക് ലഭിക്കുമെന്നതാണ് ആകെയുള്ള സന്തോഷവാര്‍ത്ത. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണ് ഹൈസ്ട്രീറ്റ് ബാങ്കുകള്‍ കസ്റ്റമേഴ്‌സിന് ഓഫര്‍ ചെയ്യുന്ന പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്.

ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ വീണ്ടും ഉയരും. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെട്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൂട്ടിച്ചേര്‍ത്തു. 2023-ലെ ആദ്യ മാസങ്ങളില്‍ തന്നെ പണപ്പെരുപ്പം താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ എനര്‍ജി സപ്പോര്‍ട്ടിന്റെ ബലത്തില്‍ പണപ്പെരുപ്പ പ്രവചനങ്ങള്‍ 0.75 ശതമാനം പോയിന്റ് കുറയ്ക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്.
Other News in this category



4malayalees Recommends