ഐസിലും, മഞ്ഞിനും മുങ്ങാന്‍ യുകെ! 15 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴും; പൂജ്യത്തിന് താഴേക്ക് വീണ താപനിലയില്‍ തണുത്ത് വിറങ്ങലിച്ച് രാജ്യം; മൂന്ന് ദിവസം കൂടി കടുപ്പമേറിയ കാലാവസ്ഥ

ഐസിലും, മഞ്ഞിനും മുങ്ങാന്‍ യുകെ! 15 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴും; പൂജ്യത്തിന് താഴേക്ക് വീണ താപനിലയില്‍ തണുത്ത് വിറങ്ങലിച്ച് രാജ്യം; മൂന്ന് ദിവസം കൂടി കടുപ്പമേറിയ കാലാവസ്ഥ

15 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴുന്നതോടെ യുകെ ഐസിലും, മഞ്ഞിലും മുങ്ങുമെന്ന് മുന്നറിയിപ്പ്. പൂജ്യത്തിന് താഴേക്ക് താപനില പതിച്ചതോടെ രാജ്യം തണുത്ത് വിറങ്ങലിക്കുന്നതിനിടെയാണ് കാലാവസ്ഥ ശക്തമാകുന്നത്.


ഐസ് വീഴ്ച മൂന്ന് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. എല്ല് കോച്ചുന്ന തണുപ്പ് ഒരാഴ്ചയോളമായി തുടരുകയാണ്. വീക്കെന്‍ഡില്‍ രാജ്യത്തിന് രണ്ട് സുപ്രധാന കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

യുകെയിലെ ഭൂരിപക്ഷം മേഖലകളും മഞ്ഞ് മൂലം ബാധിക്കപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് ശേഷം തുടര്‍ച്ചയായ മഴയും, മെച്ചപ്പെട്ട കാറ്റും എത്തുന്നതോടെ കൊടുംതണുപ്പിന് ശമനമാകുമെന്നാണ് പ്രതീക്ഷ.

യുകെയിലെ വിവിധ ഭാഗങ്ങള്‍ക്ക് മഞ്ഞ്, ഐസ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് ഭാഗങ്ങളിലെ ഭൂരിപക്ഷം മേഖലകളും ഇതില്‍ പെടും. ലണ്ടനും, സൗത്ത് മേഖലയിലെ ചില ഭാഗങ്ങള്‍ക്കും ഐസ് മുന്നറിയിപ്പാണുള്ളത്. നോര്‍ത്തിലെ മുന്നറിയിപ്പ് ഞായറാഴ്ച പുലര്‍ച്ചെ 3 മുതല്‍ 9 വരെയും, സൗത്തില്‍ 3 മുതല്‍ 11 വരെയുമാണ് നിലവിലുണ്ടാകുക.

ഞായറാഴ്ചയും താപനില -1 സെല്‍ഷ്യസിന് അരികിലാകും ഉണ്ടാവുക. താപനില -7 സെല്‍ഷ്യസിലേക്ക് താഴ്ന്ന മേഖലകളില്‍ മഞ്ഞ് നിറഞ്ഞ റോഡുകളില്‍ നിന്നും കുടുങ്ങിപ്പോയ ഡ്രൈവര്‍മാരെ രക്ഷിക്കേണ്ടതായി വന്നു. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ഇന്ന് 8 ഇഞ്ച് വരെ മഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
Other News in this category



4malayalees Recommends