മുത്തശ്ശിയെ കാണുന്നത് കൊട്ടാര സഹായികള്‍ തടഞ്ഞു; ഗുരുതര ആരോപണവുമായി ഹാരി രാജകുമാരന്‍; തനിക്കും, മെഗാനും സാന്‍ഡിഗ്രാമിലേക്ക് ലഭിച്ച ക്ഷണം പെട്ടെന്ന് പിന്‍വലിച്ചു; വര്‍ക്കിംഗ് റോയല്‍സ് പദവിയില്‍ നിന്നും പിന്‍വാങ്ങിയതിന്റെ തിരിച്ചടി?

മുത്തശ്ശിയെ കാണുന്നത് കൊട്ടാര സഹായികള്‍ തടഞ്ഞു; ഗുരുതര ആരോപണവുമായി ഹാരി രാജകുമാരന്‍; തനിക്കും, മെഗാനും സാന്‍ഡിഗ്രാമിലേക്ക് ലഭിച്ച ക്ഷണം പെട്ടെന്ന് പിന്‍വലിച്ചു; വര്‍ക്കിംഗ് റോയല്‍സ് പദവിയില്‍ നിന്നും പിന്‍വാങ്ങിയതിന്റെ തിരിച്ചടി?

രാജ്ഞിക്കും, തനിക്കും ഇടയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചത് കൊട്ടാരത്തിലെ സഹായികളെന്ന് ആരോപിച്ച് ഹാരി രാജകുമാരന്‍. രാജ്ഞിയെ കാണുന്നതില്‍ നിന്നും തന്നെ വിലക്കുന്നതിന് പിന്നില്‍ ചരടുവലിച്ചത് കൊട്ടാര സഹായികളാണെന്ന് നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ സസെക്‌സ് ഡ്യൂക്ക് സൂചിപ്പിച്ചു.


'തന്റെ ഷെഡ്യൂള്‍ തിരക്കേറിയതാണെന്ന്' സഹായികള്‍ അറിയിച്ചില്ലെന്ന് മുത്തശ്ശി തന്നോട് പറഞ്ഞതായാണ് ഹാരിയുടെ വെൡപ്പെടുത്തല്‍. സീനിയര്‍ റോയല്‍സ് പദവിയില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് ശേഷം സാന്‍ഡിഗ്രാമില്‍ അന്തരിച്ച രാജ്ഞിയെ കാണാനുള്ള അനുമതി പെട്ടെന്ന് പിന്‍വലിക്കപ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്ന് ഹാരി കൂട്ടിച്ചേര്‍ത്തു.

വിവാദമായ നെറ്റ്ഫ്‌ളിക്‌സ് സീരീസിലാണ് ഈ വെളിപ്പെടുത്തല്‍. രാജ്ഞിയെ കൊട്ടാര സഹായികളാണ് പ്രേരിപ്പിച്ച് തങ്ങളുടെ സന്ദര്‍ശനം റദ്ദാക്കിച്ചതെന്നാണ് ഹാരിയും, മെഗാനും അവകാശപ്പെടുന്നത്. കാനഡയില്‍ ക്രിസ്മസ് ആഘോഷിച്ച ശേഷം യുകെയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് നോര്‍ഫോക്കില്‍ മുത്തശ്ശിയെ കാണാനായി അനുമതി തേടിയതെന്ന് 38-കാരനായ ഡ്യൂക്ക് പറഞ്ഞു.

തനിക്ക് തിരക്കില്ലെന്ന് അറിയിച്ച രാജ്ഞി ഹാരിയെയും, മെഗാനെയും എസ്റ്റേറ്റില്‍ തങ്ങാനായി ക്ഷണിക്കുകയും ചെയ്‌തെന്ന് ഡ്യൂക്ക് വ്യക്തമാക്കി. എന്നാല്‍ വാന്‍കോവറില്‍ നിന്നും യാത്ര പുറപ്പെട്ടതിന് പിന്നാലെ രാജ്ഞിയെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

അത്രയും ദിവസം തിരക്കുകളില്ലെന്ന് പറഞ്ഞ രാജ്ഞിക്ക് പെട്ടെന്ന് പരിപാടികള്‍ ഉണ്ടാവുകയും തിരക്കിലാണെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നില്‍ ചരടുവലികളുണ്ടെന്നാണ് ദമ്പതികളുടെ ആരോപണം. തങ്ങള്‍ ഒറ്റയടിക്ക് രാജകീയ ജീവിതം ഉപേക്ഷിച്ചതല്ലെന്നും, രാജ്ഞിയെ അറിയിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും ഹാരി കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends