കേറ്ററിംഗില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവം ; 52 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍ ; കൂട്ട കൊലപാതക വാര്‍ത്തയില്‍ ഞെട്ടി യുകെ മലയാളി സമൂഹം ; പെട്ടെന്നുള്ള പ്രകോപനം കൊലയിലേക്ക് നയിച്ചതെന്ന് സൂചന

കേറ്ററിംഗില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവം ; 52 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍ ; കൂട്ട കൊലപാതക വാര്‍ത്തയില്‍ ഞെട്ടി യുകെ മലയാളി സമൂഹം ; പെട്ടെന്നുള്ള പ്രകോപനം കൊലയിലേക്ക് നയിച്ചതെന്ന് സൂചന
ബ്രിട്ടനിലെ കേറ്ററിംഗില്‍ മലയാളി കുടുംബത്തിലെ യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ 52 കാരനായ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ യുവതിയും മക്കളുമാണ് ക്രൂരതയ്ക്ക് ഇരയായത്.

രാവിലെ പത്തു മണിയോടെയാണ് സംഭവം. 11 മണിയോടെ പ്രദേശത്ത് പൊലീസും ആംബുലന്‍സും നിറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഹെലികോപ്ടറും എത്തിയ വിവരം അറിഞ്ഞ് മലയാളി സമൂഹവും ഒത്തുകൂടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

യുവതി മരിച്ച നിലയിലും കുട്ടികളെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിച്ചു. ആറു വയസ്സുള്ള ആണ്‍കുഞ്ഞും നാലു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് കണ്ണൂരില്‍ നിന്നും കുടുംബം മിഡ്‌ലാന്‍ഡ്‌സിലെ കേറ്ററിങ്ങില്‍ എത്തുന്നത്.

Kettering-death

സ്ഥലത്ത് പൊലീസ് എത്തി തെളിവ് ശേഖരണം നടത്തിവരികയാണ്. പിടിയിലാകുമ്പോള്‍ പ്രതി മദ്യപിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

പെട്ടെന്നുള്ള പ്രകോപനമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. കൊലപാതകം താന്‍ ചെയ്തതെന്ന് പ്രതി തന്നെ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൂട്ടകൊലപാതകത്തിലേക്ക് നയിച്ച കാരണം ഉടന്‍ പുറത്തുവരും.


അടുത്തിടെ ഡ്രൈവിങ് ടെസ്റ്റ് പാസായതോടെ ഡെലിവറി ജോലിക്ക് തയ്യാറെടുക്കുകയായിരുന്നു ഇയാള്‍. കുടുംബ പ്രശ്‌നങ്ങളുണ്ടോ എന്നതിനെ കുറിച്ച് ആര്‍ക്കും വ്യക്തമല്ല.

നാലു വയസ്സുള്ള മകളും ആറു വയസുകാരനായ മകനും മരിച്ചതോടെ ഒരു കുടുംബത്തെ തന്നെ കൂട്ടക്കൊല ചെയ്യാനുള്ള പെട്ടെന്നുള്ള കാരണം എന്താകുമെന്ന ചിന്തയിലാണ് ഏവരും.

Other News in this category



4malayalees Recommends