നരേന്ദ്രമോദി ആഗോള നേതാവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എല്ലാ ന്യുന പക്ഷ വിഭാഗങ്ങളും സര്‍ക്കാരുകളുടെ ഭാഗമാകണം

നരേന്ദ്രമോദി ആഗോള നേതാവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എല്ലാ ന്യുന പക്ഷ വിഭാഗങ്ങളും സര്‍ക്കാരുകളുടെ ഭാഗമാകണം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള നേതാവെന്ന് ഇന്ത്യന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പ്രധാനമന്ത്രിക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നെന്നും മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വേഗത്തിലാക്കുന്ന കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്തുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ലോക സമാധാനം ആഗ്രഹിക്കുന്നവരാണ് ക്രൈസ്തവരെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞതായും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വെളിപ്പെടുത്തി. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ നേരത്തെ തന്നെ ക്രൈസ്തവ സഭ കേന്ദ്ര സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുള്ളതാണ്. ഇത്തവണ ആക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി

എല്ലാ ന്യുന പക്ഷ വിഭാദങ്ങളും രാജ്യത്ത് സര്‍ക്കാരുകളുടെ ഭാഗമാണമെന്നാണ് സഭയുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര നേതാവാണ്. ജി 20 സമ്മേളനത്തെ കുറിച്ച് പ്രധാനമന്ത്രി തങ്ങളോട് സംസാരിച്ചുവെന്നും ബിഷപ്പ് പറഞ്ഞു. ക്രൈസ്തവരുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുക തന്നെ ചെയ്യും. കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. വിഷയാധിഷ്ഠിതമാണ് പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends