ക്ലാസ്‌റൂമില്‍ കളിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ മൂന്നാം ക്ലാസുകാരനെ അധ്യാപിക അഭിനയമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് നടത്തി ; എല്ലുകള്‍ മൂന്നിടത്ത് ഒടിഞ്ഞ കുട്ടി നടന്നതിനാല്‍ പരിക്ക് ഗുരുതരമായി

ക്ലാസ്‌റൂമില്‍ കളിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ മൂന്നാം ക്ലാസുകാരനെ അധ്യാപിക അഭിനയമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് നടത്തി ; എല്ലുകള്‍ മൂന്നിടത്ത് ഒടിഞ്ഞ കുട്ടി നടന്നതിനാല്‍ പരിക്ക് ഗുരുതരമായി
ക്ലാസ്‌റൂമില്‍ കളിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ മൂന്നാം ക്ലാസുകാരനെ അധ്യാപിക നിര്‍ബന്ധിച്ച് നടത്തിച്ചതായി പരാതി. ഇടതു കാലിന്റെ എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയ കുഞ്ഞിനെയാണ് അവന്റെ അഭിനയമെന്ന് ആരോപിച്ച് അധ്യാപിക നടത്തിച്ചത്. ശേഷം, അവശനായ കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കാലില്‍ പ്ലാസ്റ്റര്‍ ഇട്ട കുട്ടിക്ക് ഒന്നര മാസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചു.

കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ഭാഗത്തു താമസിക്കുന്ന വീട്ടമ്മയായ സംഗീതയാണ് അധ്യാപികയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍, ജില്ലാ കളക്ടര്‍ രേണു രാജ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന എട്ടുവയസ്സുകാരനാണ് ചികിത്സയില്‍ കഴിയുന്നത്.

16ന് ടീച്ചര്‍ ഇല്ലാത്ത സമയത്ത് ക്ലാസില്‍ ഓടി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്. കരച്ചില്‍ കേട്ട് വന്ന ക്ലാസ് ടീച്ചര്‍ പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ തയ്യാറായില്ല. കുട്ടിയുടേത് അഭിനയമാണെന്ന് അധിക്ഷേപിക്കുകയും നിര്‍ബന്ധിച്ച് താഴത്തെ നിലയിലേക്ക് നടത്തിക്കുകയുമായിരുന്നു. എന്നാല്‍, അപകടത്തെ കുറിച്ച് ക്ലാസ് ടീച്ചറോ, പ്രധാന അധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല.

വാന്‍ ഡ്രൈവറാണ് വിവരം അറിയിച്ചത്. ആ സമയം, കാലിന് നീരുവെച്ച അവസ്ഥയിലുമായിരുന്നു. ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയതായി കണ്ടെത്തിയത്. കുട്ടിയെ നടത്തിച്ചതു കാരണം എല്ലുകള്‍ക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.

Other News in this category



4malayalees Recommends