കാരുണ്യത്തിന്റെ മുഖമായി ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രി

കാരുണ്യത്തിന്റെ മുഖമായി ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രി
ഡാളസ്സ് : ക്‌നാനായ കാത്തലിക് റീജിയണ്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഡാളസ്സില്‍ വെച്ച് നടത്തിയ മിഷന്‍ ട്രിപ്പ് 'ഇന്‍സ്പയര്‍', യുവജനങ്ങളില്‍ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്‌നാനായ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങള്‍ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട സഹായ സഹകരങ്ങള്‍ നല്‍കുകയും ചെയ്തു. വിവിധ ആതുരസേവന സംഘടനകളുമായി സഹകരിച്ച് പ്രതികൂലമായ കാലാവസ്തയുടെ നടുവിലും യൂത്ത് മിനിസ്ടിയിലെ യുവജനങ്ങള്‍ ഉണ്ണിയേശുവിന്റെ പിറവി തിരുനാളിന്റെ ഒരുക്കം കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ അനുഗ്രഹീതമാക്കിയതിന്റെ നിറവിലാണ്.

ഡാളസ്സ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക സമൂഹം ഇന്‍സ്പയര്‍ മിഷന്‍ ട്രിവില്‍ പങ്കെടുത്ത കുട്ടികള്‍ പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കി ' യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ , ഫാ. ജോസഫ് തച്ചാറ എന്നിവര്‍ മിഷന്‍ ട്രിപ്പിന് നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends