മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കിയത് തട്ടിപ്പെന്ന് ആരോപണം

മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കിയത് തട്ടിപ്പെന്ന് ആരോപണം
വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കിയത് തട്ടിപ്പെന്ന് ആരോപണം. കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശിയായ കാക്കരക്കുന്നേല്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബിനു മരിച്ചെന്നും ചികിത്സ തട്ടിപ്പ് നടത്തിയെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍ഡിആര്‍എഫിന്റെ പ്രവര്‍ത്തനം തൃപ്തകരമല്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ ആരോപിച്ചു.

ബിനുവിനെ കൊണ്ടുപോയ ആംബുലന്‍സില്‍ ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നെന്നാണ് നാട്ടുകാ!ര്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടയിലാണ് ബിനു അപകടത്തില്‍പ്പെട്ടത്. ബിനുവിനെ അരമണിക്കൂ!ര്‍ വൈകിയാണ് വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ബിനുവിനെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. നേരിയ തോതില്‍ നാഡി സ്പന്ദനമുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെയായിരുന്നു മരണം.

നീന്തലറിയാവുന്നവരെയാണ് മോക്ക് ഡ്രില്ലിലേക്ക് ക്ഷണിച്ചത്. പ്രളയഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. വെണ്ണികുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലില്‍ നീന്തലറിയാവുന്ന നാട്ടുകാരുടെ സഹായം സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനുവും മറ്റു മൂന്ന് പേരും മോക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാല്‍ ശക്തമായ ഒഴുക്കില്‍ പെട്ട് ബിനു മുങ്ങിപ്പോവുകയായിരുന്നു.

Other News in this category



4malayalees Recommends