പ്രണയത്തിന് വേണ്ടി രാജാധികാരം ഉപേക്ഷിച്ചാല്‍ ഫലം ഭയാനകം! അന്തരിച്ച എഡ്വാര്‍ഡ് എട്ടാമന്റെയും, ഭാര്യ വാലിസ് സിംപ്‌സനെയും മറ്റുള്ളവരില്‍ നിന്നും ദൂരെമാറ്റി അടക്കം ചെയ്തു; മരണത്തിന് ശേഷവും തിരസ്‌കാരം; കാത്തിരിക്കുന്ന ദുരന്തം പ്രവചിച്ച് ഹാരി

പ്രണയത്തിന് വേണ്ടി രാജാധികാരം ഉപേക്ഷിച്ചാല്‍ ഫലം ഭയാനകം! അന്തരിച്ച എഡ്വാര്‍ഡ് എട്ടാമന്റെയും, ഭാര്യ വാലിസ് സിംപ്‌സനെയും മറ്റുള്ളവരില്‍ നിന്നും ദൂരെമാറ്റി അടക്കം ചെയ്തു; മരണത്തിന് ശേഷവും തിരസ്‌കാരം; കാത്തിരിക്കുന്ന ദുരന്തം പ്രവചിച്ച് ഹാരി

ബ്രിട്ടീഷ് രാജകുടുംബം ഒരു കാലത്ത് ലോകത്തിന്റെ നല്ലൊരു ശതമാനം ഭാഗവും അടക്കിവാണിരുന്നവര്‍ തന്നെയാണ്. മറ്റ് ജനങ്ങളെ അടിച്ചമര്‍ത്തി, അടിമകളാക്കി സ്വന്തം നേട്ടത്തിന് ക്രൂരമായി ഉപയോഗിക്കാന്‍ മടികാണിക്കാത്തവര്‍ പുതിയ കാലത്ത് ജനാധിപത്യം നിലവില്‍ വന്നതോടെ ജനകീയ മുഖം എടുത്തണിഞ്ഞതാണെന്ന് അറിയാത്തവര്‍ കാണില്ല. ഇനി അത് മറന്നവരുണ്ടെങ്കില്‍ ഈ സംഭവം അവരെ ഓര്‍മ്മപ്പെടുത്തും, പകയും, രോഷവും മനസ്സില്‍ സൂക്ഷിക്കുന്ന രാജകുടുംബത്തിന്റെ സ്വഭാവം.


അന്തരിച്ച രാജ്ഞിയും, ഹാരിയുടെ മുത്തശ്ശിയുമായ എലിസബത്തിനെ സൗമ്യമുഖമായാണ് പൊതുവെ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ മരണത്തില്‍ പോലും രാജകുടുംബത്തോട് മുഖം തിരിച്ചതിന് പകരംവീട്ടിയ ചരിത്രമാണ് രാജ്ഞിക്കുള്ളതെന്ന് ഹാരി വ്യക്തമാക്കുന്നു. മുന്‍ രാജാവായിരുന്ന എഡ്വാര്‍ഡ് എട്ടാമന്‍ പ്രണയത്തിനായി രാജകീയ ജീവിതം ഉപേക്ഷിച്ചിരുന്നു.

അമേരിക്കന്‍ സോഷ്യലൈറ്റ് വാല്ലിസ് സിംപ്‌സണുമായി പ്രണയത്തിലായ എഡ്വാര്‍ഡ് ഇവരെ വിവാഹം ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ 36 വര്‍ഷത്തിന് ശേഷം അദ്ദേഹം മരിച്ചപ്പോഴും പക സൂക്ഷിച്ച് തിരിച്ചടി നല്‍കിയെന്നാണ് ഹാരി കുറിയ്ക്കുന്നത്. അവസാനമായി നല്‍കുന്ന 'താക്കീതെന്ന' നിലയില്‍ എഡ്വാര്‍ഡിനെയും, ഭാര്യയയെും രാജകീയ സെമിത്തേരിയിലെ ഒരു മൂലയില്‍ അടക്കം ചെയ്‌തെന്ന് സസെക്‌സ് ഡ്യൂക്ക് വ്യക്തമാക്കി.

സിംഹാസനം ഉപേക്ഷിച്ച എഡ്വാര്‍ഡ് വാല്ലിസിനൊപ്പം അമേരിക്കയിലേക്ക് പോയി. അന്ത്യവിശ്രമം എവിടെയാകുമെന്ന് ഇവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്തായാലും മുത്തശ്ശി രാജ്ഞി ഇവരുടെ അപേക്ഷ പരിഗണിച്ച് രാജകീയ സെമിത്തേരിയില്‍ ഇടംനല്‍കി. പക്ഷെ എല്ലാവരില്‍ നിന്നും അകന്ന് ഒരു മൂലയിലാണ് ഇവരെ അടക്കം ചെയ്തത്.

ഭാര്യ മെഗാന്‍ മാര്‍ക്കിളിന് വേണ്ടി രാജകുടുംബത്തെ ഉപേക്ഷിച്ച് അമേരിക്കയില്‍ താമസിക്കുന്ന 38-കാരനായ ഹാരി രാജകുമാരന് ഇതില്‍ നിന്നും തന്റെ ഭാവിയെ കുറിച്ചും ഏകദേശം ധാരണ ലഭിച്ചിരിക്കാം!
Other News in this category



4malayalees Recommends