കെറ്ററിംഗില്‍ കൊലചെയ്യപ്പെട്ട മലയാളി നേഴ്‌സ് അഞ്ചുവിനും കുട്ടികള്‍ക്കും നാളെ കെറ്ററിംഗിങ് സമൂഹം വിടനല്‍കും

കെറ്ററിംഗില്‍ കൊലചെയ്യപ്പെട്ട മലയാളി നേഴ്‌സ് അഞ്ചുവിനും കുട്ടികള്‍ക്കും നാളെ കെറ്ററിംഗിങ് സമൂഹം വിടനല്‍കും

ഡിസംബര്‍ 15 നു കെറ്ററിങ്ങില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ചുവിന്റെയും മക്കളായ ജീവ, ജാന്‍വി ,എന്നിവരുടെയും മൃതദേഹങ്ങള്‍ വരുന്ന ശനിയാഴ്ച (7ാം തിയതി)രാവിലെ 10 മണിമുതല്‍ 12 മണിവരെ കെറ്ററിംഗിലെ സാല്‍വേഷന്‍ ആര്‍മി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നു അഞ്ചുവിന്റെ കുടുംബം NEXT OF KIN ആയി നിയോഗിക്കപ്പെട്ട അഞ്ചുവിന്റെ സഹപ്രവര്‍ത്തകന്‍ മനോജ് മാത്യു അറിയിച്ചു..പോസ്റ്റ് കോഡു0 അഡ്ഡ്രസ്സും താഴെ പ്രസിദ്ധികരിക്കുന്നു.


.പൊതു ദര്‍ശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കും നാട്ടില്‍ എത്തി തന്റെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം മൃതദേഹങ്ങള്‍ ചിതയില്‍ അമരുമ്പോള്‍ വളരെ വലിയ സ്വപനങ്ങളുമായി തന്റെ മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യില്‍ എത്തിച്ച അഞ്ചുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും മനോവ്യഥ നമുക്ക് അളക്കാന്‍ കഴിയില്ല .വയസുകാലത്തു ഒരു കൈസഹായമാകേണ്ട മകളുടെയും കുഞ്ഞുങ്ങളുടെയും ജീവനില്ലത്ത ദേഹങ്ങള്‍ കാണുവാന്‍ അവര്‍ക്കു കരുത്തുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു .

കഴിഞ്ഞ ദിവസം മനോജിനോടൊപ്പം പോലീസ്‌കാര്‍ കൊലനടന്ന വീട്ടില്‍ എത്തി അഞ്ചു വിന്റെ വസ്തങ്ങളും സര്‍ട്ടിഫിക്കറ്റുകളും കുട്ടികളുടെ വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തപ്പോള്‍ ആ കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കണ്ടപ്പോള്‍ കണ്ണീരടക്കന്‍ മനോജിനുമാത്രമല്ല കൂടെവന്ന പോലീസ്‌കാര്‍ക്കും കഴിഞ്ഞില്ല എന്നാണ് അറിയുന്നത് .യു കെ മലയാളി ചരിത്രത്തില്‍ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ചുവും കുട്ടികളും കൊല്ലപ്പെട്ട ഫ്‌ലാറ്റിനുമുന്‍പില്‍ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങള്‍ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്

ശനിയാഴ്ച യു കെ യുടെ വിവിധഭാഗങ്ങളില്‍നിന്നും ഒരു വലിയ ജനക്കൂട്ടം അഞ്ചുവിനേയും കുട്ടികളെയും ഒരുനോക്കുകാണാന്‍ കെറ്ററിംങ്ങില്‍ എത്തിച്ചേരും

പൊതുദര്‍ശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ് .

Salvation Army, communtiy Hall.Rockingham road, Kettering .NN16 8JU.


Other News in this category



4malayalees Recommends