പരിപാലിക്കാനും റോബോട്ടുകളോ ? കെയര്‍ ഹോമുകളില്‍ അന്തേവാസികളെ പരിചരിക്കാന്‍ റോബോട്ടുകളെ നിയമിക്കാനൊരുങ്ങുന്നു ; ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നീക്കം കെയര്‍ ഹോം ജോലി സ്വപ്നം കാണുന്നവര്‍ക്ക് തിരിച്ചടിയായേക്കും

പരിപാലിക്കാനും റോബോട്ടുകളോ ? കെയര്‍ ഹോമുകളില്‍ അന്തേവാസികളെ പരിചരിക്കാന്‍ റോബോട്ടുകളെ നിയമിക്കാനൊരുങ്ങുന്നു ; ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നീക്കം കെയര്‍ ഹോം ജോലി സ്വപ്നം കാണുന്നവര്‍ക്ക് തിരിച്ചടിയായേക്കും
പുതിയ സംവിധാനങ്ങള്‍ വരുന്നത് വികസനത്തിന്റെ ഭാഗമാണ്. എന്നാല്‍ ചില സൗകര്യങ്ങള്‍ ചിലപ്പോള്‍ പലരുടേയും ജോലി നഷ്ടപ്പെടുത്താനും കാരണമാകാറുണ്ട്. തൊഴില്‍ മേഖലകളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പലപ്പോഴും ചിലര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ ആരോഗ്യ രംഗത്തും കൂടുതലായി റോബോട്ടുകളുടെ സേവനം തേടുകയാണ്.

കെയര്‍ ഹോമില്‍ താമസിക്കുന്നവരെ പരിചരിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. ജീവനക്കാരുടെ ക്ഷാമമാണ് ഈ ചിന്തക്ക് പിന്നില്‍. എന്നാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി സാധ്യതകള്‍ ഇല്ലാതാക്കുമെന്ന ആശങ്കയും ഉണ്ട്.

റോബോട്ടുകളുടെ സേവനം ഉറപ്പാക്കിയാല്‍ ജീവനക്കാരെ കുറക്കാനാകും. റോബോട്ട് നിയന്ത്രണം നോക്കി പരിപാലനം ഉറപ്പാക്കാന്‍ ഇതു മതിയാകും.

എയുലസ് റോബോട്ടിക്‌സ് എന്ന കമ്പനി രൂപ കല്പന ചെയ്ത ഈ റോബോട്ട് ഇപ്പോള്‍ ജപ്പാന്‍, ഹോംഗ്‌കൊംഗ്, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നതായി കമ്പനി അവകാശപ്പെടുന്നു. ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന കെയര്‍ ഹോമുകളില്‍ സേവനം ഉറപ്പാക്കുകയാണ്.

രണ്ട് യന്ത്രക്കരങ്ങള്‍ ഉപയോഗിച്ച് ഇതിന് ഉപകരണങ്ങള്‍ എടുക്കുവാനും, ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുവാനും അതുപോലെ വാതില്‍ തുറക്കുവാനും ഒക്കെ സാധിക്കും. ഏഴ് അടി ഉയരമുള്ള ഷെല്ഫില്‍ നിന്നു വരെ ഇതിനു സാധനങ്ങള്‍ എടുക്കാന്‍ കഴിയും. അതുപോലെ ഭക്ഷണം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യുന്നതിനായി േ്രട ഘടിപ്പിക്കാനാകും. എല്ലാ സഹായങ്ങള്‍ക്കും ഇവയുണ്ടാകും.

Other News in this category



4malayalees Recommends