ഹാരി രാജകുമാരന്റെ 'വിര്‍ജിനിറ്റി' കവര്‍ന്നത് ആറ് വയസ്സ് മൂത്ത ഈ മുന്‍ മോഡലോ? കൗമാരക്കാരനായ രാജകുമാരനുമായുള്ള ആവേശോജ്ജ്വല ചുംബനം വായില്‍ നീരുവരുത്തിയെന്ന് വെളിപ്പെടുത്തിയ സ്ത്രീക്ക് പിന്നാലെ മാധ്യമങ്ങള്‍

ഹാരി രാജകുമാരന്റെ 'വിര്‍ജിനിറ്റി' കവര്‍ന്നത് ആറ് വയസ്സ് മൂത്ത ഈ മുന്‍ മോഡലോ? കൗമാരക്കാരനായ രാജകുമാരനുമായുള്ള ആവേശോജ്ജ്വല ചുംബനം വായില്‍ നീരുവരുത്തിയെന്ന് വെളിപ്പെടുത്തിയ സ്ത്രീക്ക് പിന്നാലെ മാധ്യമങ്ങള്‍

കുതിരകളെ പ്രണയിക്കുന്ന, മുന്‍ മോഡല്‍ സൂസന്നാ ഹാര്‍വിയുടെ പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഇതിന് കാരണം ഹാരി രാജകുമാരന്റെ പുസ്തകമായ സ്‌പെയറിലെ വിവരങ്ങളാണ്. 17-ാം വയസ്സില്‍ തന്റെ വിര്‍ജിനിറ്റി പ്രായമുള്ള സ്ത്രീയുമായുള്ള ലൈംഗികബന്ധത്തില്‍ നഷ്ടമായെന്നാണ് ഹാരി വെളിപ്പെടുത്തിയത്.


ഈ സ്ത്രീ സൂസന്നാ ഹാര്‍വിയാണെന്ന സംശയത്തിലാണ് മാധ്യമങ്ങള്‍ ഇവരുടെ പിന്നാലെ കൂടിയിരിക്കുന്നത്. വില്‍റ്റ്ഷയറിലെ തിരക്കേറിയ പബ്ബിന് പിന്നിലെ വയലില്‍ വെച്ചാണ് സെക്‌സില്‍ ഏര്‍പ്പെട്ടതെന്ന് ഹാരി വെളിപ്പെടുത്തി. പേര് വെളിപ്പെടുത്താതെ വന്നതോടെ ഇത് ആരായിരിക്കുമെന്ന ചോദ്യം വ്യാപകമായി.

താനല്ല കഥയിലെ നായികയെന്ന് നടി എലിസബത്ത് ഹര്‍ലി സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതോടെയാണ് നിലവില്‍ കോട്‌സ്വോള്‍ഡ് എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവായ ഹാര്‍വിയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറില്‍ വെച്ച് കണ്ടുമുട്ടിയ ഹാരിയും, ഹാര്‍വിയും ആ ഘട്ടത്തില്‍ ചുംബനം പങ്കുവെച്ചതായി ഇവര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ആവേശമേറിയ ചുംബനത്തിനൊടുവിലാണ് തന്റെ വായില്‍ നീരുവന്നതായും 2002-ലെ അഭിമുഖത്തില്‍ ഹാര്‍വി വ്യക്തമാക്കിയിരുന്നു. ഹാരിയേക്കാള്‍ ആറ് വയസ്സ് മൂത്ത വ്യക്തിയായിരുന്നെങ്കിലും 17-കാരനായ ഹാരി നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്‌തെന്ന് ഹാര്‍വി പറഞ്ഞിരുന്നു.

ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയും, എന്‍ഗേജ്‌മെന്റ് കഴിഞ്ഞും ഇരിക്കുന്ന ഹാര്‍വി ഹാരിയുടെ പുസ്തകത്തിലെ വിവരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Other News in this category



4malayalees Recommends