ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു ; ആവശ്യപ്പെടുന്നത് 26 ശതമാനം ശമ്പള വര്‍ദ്ധന ; മാര്‍ച്ചില്‍ തുടര്‍ച്ചയായി മൂന്നു ദിവസം സമരം ചെയ്യും

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു ; ആവശ്യപ്പെടുന്നത് 26 ശതമാനം ശമ്പള വര്‍ദ്ധന ; മാര്‍ച്ചില്‍ തുടര്‍ച്ചയായി മൂന്നു ദിവസം സമരം ചെയ്യും
വിവിധ മേഖലകളില്‍ ജീവനക്കാര്‍ സമരത്തിലാണ്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ബ്രിട്ടനിലെ ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിന് തയ്യാറെടുക്കുകയാണ്.

ശമ്പള വര്‍ദ്ധനവ് 26 ശതമാനം വേണമെന്നാണ് ആവശ്യം. മാര്‍ച്ചില്‍ തുടര്‍ച്ചയായ മൂന്നു ദിവസം സമരം ചെയ്യാനാണ് ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്. ഏകദേശം 30000 പൗണ്ട് ശമ്പളത്തില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 26 ശതമാനം ശമ്പള വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ള സര്‍ക്കാരിന് അമിത ഭാരമാണ് ഈ ആവശ്യം. ഇതോടെ 72 മണിക്കൂര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം. അതിനാല്‍ തന്നെ സമരവുമായി മുന്നോട്ട് പോകുമ്പോള്‍ അത് ആശുപത്രി പ്രവര്‍ത്തനങ്ങളെ താറുമാറാക്കും.

2016 ലും ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയിരുന്നു. അന്നു നാലു ദിവസം സമരത്തിന് ഇറങ്ങിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ബഹിഷ്‌കരിച്ചതോടെ മൂന്നു ലക്ഷം പേരുടെ ഒപി റദ്ദാക്കേണ്ടിവന്നു.

ഈ മാസം 23 ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിന് ഒരുങ്ങുകയാണ്. രണ്ടാം തവണയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം.

Other News in this category



4malayalees Recommends