ഹാരി പണി ഇരന്നുവാങ്ങും, മറ്റുള്ളവരെ അപകടത്തിലാക്കും? അഫ്ഗാനില്‍ 25 താലിബാന്‍ പോരാളികളെ കൊന്നുതള്ളിയെന്ന വീമ്പിളക്കല്‍ പാരയാകും; ഇന്‍വിക്ടസ് ഗെയിംസ് ഭീകരാക്രമണ ഭീഷണിയിലെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ സൈനികര്‍

ഹാരി പണി ഇരന്നുവാങ്ങും, മറ്റുള്ളവരെ അപകടത്തിലാക്കും? അഫ്ഗാനില്‍ 25 താലിബാന്‍ പോരാളികളെ കൊന്നുതള്ളിയെന്ന വീമ്പിളക്കല്‍ പാരയാകും; ഇന്‍വിക്ടസ് ഗെയിംസ് ഭീകരാക്രമണ ഭീഷണിയിലെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ സൈനികര്‍

അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിനിടെ 25 താലിബാന്‍ പോരാളികളെ വധിച്ചതായി അവകാശപ്പെട്ട ഹാരി രാജകുമാരന്റെ വാദം തികച്ചും നിരുത്തരവാദപരമാണെന്ന് പല മുന്‍ സൈനികരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രസ്താവന മൂലം ഇന്‍വിക്ടസ് ഗെയിംസ് ഭീകരാക്രമണ ഭീഷണിയുടെ നിഴലിലായെന്നാണ് മുതിര്‍ന്ന മുന്‍ സൈനികര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


'ഇന്‍വിക്ടസ് ഗെയിംസ് ഒരു പരിധി വരെ ഹാരിയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗെയിംസ് നേരിടുന്ന ഭീഷണി കൂടുതല്‍ വര്‍ദ്ധിക്കും. ഇതിന്റെ പേരില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും. ഈ രാജകുമാരന്‍ തങ്ങളെ ചെസിലെ കരുക്കളായി പരിഗണിച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയെന്നാകും താലിബാന്‍ കണക്കാക്കുക', മുന്‍ നേവി ഹെഡ് അഡ്മിറല്‍ ലോര്‍ഡ് വെസ്റ്റ് സണ്‍ഡേ മിററിനോട് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള പല ഭീകരവാദ സംഘടനകളിലും പലര്‍ക്കും ഇതിനെതിരെ പകരം വീട്ടണമെന്ന ആവശ്യം നിലനില്‍ക്കും, അദ്ദേഹം ചൂണ്ടിക്കാണിച്ചു. പരുക്കുകളേറ്റ മുന്‍ സൈനികര്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍വിക്ടസ് ഗെയിംസ് സ്ഥാപകനാണ് സസെക്‌സ് ഡ്യൂക്ക്. 2014-ലാണ് ഗെയിംസ് തുടങ്ങിയത്.

അടുത്ത ഗെയിംസ് സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ഡുസെല്‍ഡോര്‍ഫിലാണ് നടക്കേണ്ടത്. എന്നാല്‍ മുന്‍ സൈനികരുടെ സംരക്ഷണത്തിനായി അധിക നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്നാണ് സൈനിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Other News in this category



4malayalees Recommends