ഈ വിന്ററില്‍ ഫ്‌ളൂ വാക്‌സിനെടുത്തത് പത്തില്‍ നാല് എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ മാത്രം; ഇതിലും കുറച്ച് പേര്‍ മാത്രം കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചു; രോഗസാധ്യത ഏറിയ രോഗികള്‍ അപകടത്തില്‍?

ഈ വിന്ററില്‍ ഫ്‌ളൂ വാക്‌സിനെടുത്തത് പത്തില്‍ നാല് എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ മാത്രം; ഇതിലും കുറച്ച് പേര്‍ മാത്രം കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചു; രോഗസാധ്യത ഏറിയ രോഗികള്‍ അപകടത്തില്‍?

വിന്റര്‍ സീസണില്‍ ഫ്‌ളൂ, കോവിഡ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റും, ആരോഗ്യ വകുപ്പും ജനങ്ങളെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ എത്രത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍, പ്രത്യേകിച്ച് ഫ്രണ്ട്‌ലൈന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായിട്ടുണ്ട്?


എന്തായാലും ഈ ചോദ്യത്തിനുള്ള ഉത്തരം വന്നതോടെ ജനങ്ങളാണ് ഞെട്ടിയിരിക്കുന്നത്. ഈ വിന്ററില്‍ കേവലം പത്തില്‍ നാല് എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ ജോലിക്കാരാണ് ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായത്. ഇതിലും കുറവ് ആളുകളാണ് കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചത്. ഇതോടെ രോഗസാധ്യത അധികമുള്ള രോഗികള്‍ അപകടാവസ്ഥയിലാണ്.

നവംബര്‍ 30 വരെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന 42 ശതമാനം എന്‍എച്ച്എസ് ജീവനക്കാര്‍ മാത്രമാണ് ഫ്‌ളൂ വാക്‌സിനെടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. രണ്ട് വര്‍ഷം മുന്‍പ് 71 ശതമാനം ജീവനക്കാരും വാക്‌സിനെടുക്കാന്‍ തയ്യാറായിരുന്നു.

ഇതേസമയം കേവലം 36 ശതമാനം ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ജീവനക്കാരാണ് സീസണല്‍ കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചിട്ടുള്ളത്. വാക്‌സിന്‍ മടുപ്പും, വാക്‌സിന്‍ വിരുദ്ധ നിലപാട് ശക്തമാകുന്നതും ചേര്‍ന്നാണ് എന്‍എച്ച്എസ് ജീവനക്കാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞ വിവിയന്‍ പാരി വ്യക്തമാക്കി.

'എല്ലാ സമയത്തും ഇന്‍ഫെക്ഷന്‍ പിടിപെട്ട രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനാല്‍ പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് ജീവനക്കാര്‍ ചിന്തിക്കുക. എന്നാല്‍ ഫ്‌ളൂവിനോട് ചെറിയ സുരക്ഷമാത്രമാണുള്ളത്, എന്നാല്‍ ഇതില്‍ ഗ്യാരണ്ടിയില്ല', അവര്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends