അഞ്ജുവിന് വേദനയോടെ യുകെ മലയാളി സമൂഹം വിടയേകി ; ഈ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കും

അഞ്ജുവിന് വേദനയോടെ യുകെ മലയാളി സമൂഹം വിടയേകി ; ഈ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കും
അഞ്ജുവിന് യാത്രാ മൊഴിയേകുമ്പോള്‍ എല്ലാ യുകെ മലയാളികള്‍ക്കും ഹൃദയത്തില്‍ വലിയൊരു ഭാരം പേറിയ അവസ്ഥയായിരുന്നു. കെറ്ററിങ് മലയാളികളും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അഞ്ജുവിന് യാത്രാ മൊഴിയേകാനെത്തി.

നഴ്‌സായ അഞ്ജുവിനേയും രണ്ടു മക്കളേയും ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ മലയാളി സമൂഹം ആകെ ഞെട്ടലിലായിരുന്നു. ഇന്നലെ കെറ്ററിങ്ങില്‍ പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴും വിശ്വസിക്കാനാകാത്ത ദുരന്തമാണ് ഓരോരുത്തരുടേയും മനസിലേക്ക് ഓടിയെത്തിയത്.

അഞ്ജുവിനൊപ്പം മക്കളുടേയും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നറിയിച്ചിരുന്നെങ്കിലും കുഞ്ഞുങ്ങളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കേണ്ടെന്ന തീരുമാനത്തില്‍ അവസാന നിമിഷം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് എത്തുകയായിരുന്നു. ആ കുരുന്നുകളുടെ ചേതനയറ്റ ശരീരം കാണാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല.

kettering-murder-malayali-nurse-anju-public-viewing18

കെറ്ററിങ് റോക്കിങ്ങാം റോഡിലെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് കമ്യൂണിറ്റി ഹാളിലായിരുന്നു പൊതുദര്‍ശനം. രാവിലെ പത്തു മുതല്‍ 12 വരെയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്.രാവിലെ തന്നെ യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ കെറ്ററിങ്ങിലേക്ക് എത്തി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടങ്ങുന്ന കെറ്ററിങ്ങിലെ മലയാളി സമൂഹം ഒന്നാകെ അഞ്ജുവിനെ കാണാനെത്തി.

പള്ളിയുടെ ഹാളില്‍ ആദ്യമായി ഭഗവത് ഗീതയും ഗുരുദേവ മന്ത്രങ്ങളും ഹിന്ദുമതാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളും നടത്തി.

അഞ്ജുവിനൊപ്പം ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകരും കെറ്ററിങ്ങിലെ മലയാളി സുഹൃത്തുക്കളും അയല്‍വാസികളായ ഇംഗ്ലീഷുകാരും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചടങ്ങിനെത്തി.

ഈ ആഴ്ച അവസാനത്തോടെ വിമാനത്തിന്റെ ലഭ്യത അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കും.

kettering-murder-malayali-nurse-anju-public-viewing14
Other News in this category



4malayalees Recommends