നഴ്‌സുമാരുമായി ശമ്പളക്കാര്യത്തില്‍ 'ചര്‍ച്ചയ്ക്ക് തയ്യാര്‍'! നിലപാട് മാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഋഷി സുനാകിന്റെ മനംമാറ്റം പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്; ഈ മാസത്തെ നഴ്‌സിംഗ് സമരം വഴിമാറാന്‍ അവസരമൊരുങ്ങുന്നു

നഴ്‌സുമാരുമായി ശമ്പളക്കാര്യത്തില്‍ 'ചര്‍ച്ചയ്ക്ക് തയ്യാര്‍'! നിലപാട് മാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഋഷി സുനാകിന്റെ മനംമാറ്റം പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്; ഈ മാസത്തെ നഴ്‌സിംഗ് സമരം വഴിമാറാന്‍ അവസരമൊരുങ്ങുന്നു

നഴ്‌സിംഗ് യൂണിയനുമായി അരങ്ങേറുന്ന ശമ്പളവര്‍ദ്ധന വടംവലിയില്‍ ശമ്പളത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. ഉത്തരവാദിത്വപരമായ വര്‍ദ്ധനകള്‍ സംസാരിക്കാന്‍ ഗവണ്‍മെന്റ് എപ്പോഴും സന്നദ്ധമാണെന്ന് സുനാക് പറഞ്ഞു.


ഈ വര്‍ഷത്തെയും, അടുത്ത വര്‍ഷത്തെയും ശമ്പളവര്‍ദ്ധന സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇരുഭാഗത്തും നടക്കുന്നത്. ചര്‍ച്ചകളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനുവരി 18, 19 തീയതികളില്‍ വീണ്ടും പണിമുടക്ക് നടത്താനുള്ള തീരുമാനത്തിലാണ് നഴ്‌സുമാര്‍. പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറായാല്‍ ഏപ്രില്‍ മുതല്‍ വര്‍ദ്ധന നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ സൂചിപ്പിച്ചു.

പുതിയ പണിമുടക്കുകള്‍ ഒഴിവാക്കുന്ന തലത്തിലേക്ക് ഈ ചര്‍ച്ചകള്‍ നീങ്ങുമെന്ന് പ്രതീക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സുനാകിന്റെ നിലപാടിലെ ചെറിയ മാറ്റം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.

എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള 2023-24 സെറ്റില്‍മെന്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് ഹെല്‍ത്ത് സെക്രട്ടറി യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉത്പാദനക്ഷമതയും, ശേഷിയും ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ ബമ്പര്‍ ശമ്പള വര്‍ദ്ധനയാണ് ആരോഗ്യപ്രവര്‍ത്തകരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധന ഏത് വിധത്തില്‍ പരിഹരിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് യൂണിയനുകളുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി സുനാക് ബിബിസിയില്‍ വ്യക്തമാക്കിയത്. ഇതുവരെ ശമ്പളവര്‍ദ്ധനയെ കുറിച്ച് സംസാരിക്കില്ലെന്ന പിടിവാശിയാണ് ഗവണ്‍മെന്റ് ഉപേക്ഷിക്കുന്നത്.
Other News in this category



4malayalees Recommends