കാമില്ല രാജ്ഞി 'അപകടകാരിയായ വില്ലന്‍'! രണ്ടാനമ്മയെ മറയില്ലാതെ കുറ്റപ്പെടുത്തി ഹാരി രാജകുമാരന്‍; ഡയാന രാജകുമാരിയുടെ വിവാഹ ജീവിതത്തിലെ 'പരസ്ത്രീ'; കടിഞ്ഞാണില്ലാതെ ഹാരി, മിണ്ടാട്ടമില്ലാതെ കൊട്ടാരം?

കാമില്ല രാജ്ഞി 'അപകടകാരിയായ വില്ലന്‍'! രണ്ടാനമ്മയെ മറയില്ലാതെ കുറ്റപ്പെടുത്തി ഹാരി രാജകുമാരന്‍; ഡയാന രാജകുമാരിയുടെ വിവാഹ ജീവിതത്തിലെ 'പരസ്ത്രീ'; കടിഞ്ഞാണില്ലാതെ ഹാരി, മിണ്ടാട്ടമില്ലാതെ കൊട്ടാരം?

കൈവിട്ട ആയുധം, വായ്‌വിട്ട വാക്ക്, രണ്ടും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് പണ്ട് നരസിംഹത്തില്‍ ലാലേട്ടന്‍ പറഞ്ഞിട്ടുണ്ട്! ഹാരി രാജകുമാരന്‍ പക്ഷെ രണ്ടും കല്‍പ്പിച്ചായതിനാല്‍ വാക്കുകള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ എടുത്ത് പ്രയോഗിക്കുകയാണ്. പ്രത്യേകിച്ച് രണ്ടാനമ്മ കാമില്ല രാജ്ഞിക്ക് എതിരെയാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.


പിതാവിന്റെ ഭാര്യ അപകടകാരിയാണെന്നാണ് ഹാരി രാജകുമാരന്‍ വിമര്‍ശിച്ചിരിക്കുന്നത്. സിബിഎസിലെ 60 മിനിറ്റ്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് കാമില്ലയെ 'വില്ലനെന്ന്' വിശേഷിപ്പിച്ചതിന് പുറമെ പിതാവിന്റെ 'പരസ്ത്രീയെന്ന്' ചൂണ്ടിക്കാണിച്ചത്.

ചാള്‍സിനെ വിവാഹത്തിലേക്ക് കൊണ്ടെത്തിക്കാനായി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ കാമില്ല തയ്യാറായെന്ന് രാജകുമാരന്‍ കുറ്റപ്പെടുത്തുന്നു. ചൊവ്വാഴ്ച പുസ്തകപ്രസാധനത്തിന് മുന്‍പായാണ് ഹാരിയുടെ പുതിയ അഭിമുഖം പുറത്തുവന്നത്.

സ്‌പെയര്‍ എന്നുപേരിട്ട പുസ്തകത്തിലാണ് 75-കാരിയായ കാമില്ല അപകടകാരിയാണെന്ന് ഹാരി വ്യക്തമാക്കുന്നത്. 'സ്വന്തം പ്രതിച്ഛായ പുതുക്കേണ്ട ആവശ്യം അവര്‍ക്കുണ്ട്. ബ്രിട്ടീഷ് മാധ്യമങ്ങളുമായുള്ള കൂട്ടുകെട്ടാണ് ഇവരെ അപകടകാരിയാക്കി മാറ്റുന്നത്', സസെക്‌സ് ഡ്യൂക്ക് വ്യക്തമാക്കി.

1995-ല്‍ അമ്മ ഡയാന രാജകുമാരി കാമില്ലയെ തന്റെ വിവാഹജീവിതത്തിലെ പരസ്ത്രീയെന്ന് സ്ഥിരീകരിച്ചിരുന്നു. അപകടത്തില്‍ ഡയാന മരിക്കുകയും, കാമില്ല ചാള്‍സിന്റെ പത്‌നിയായി മാറുകയും ചെയ്തതോടെ ഈ 'വില്ലന്‍' പരിവേഷം നിലനില്‍ക്കുന്നുണ്ട്. ചാള്‍സ് രാജാവായി മാറിയ ശേഷം ഈ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ പൊതുമുഖത്ത് അരങ്ങേറുകയും ചെയ്തിരുന്നു.
Other News in this category



4malayalees Recommends