യൂണിയനുകളെല്ലാം ഒരുമിച്ചൊരു പണിമുടക്കിന് തയ്യാറെടുക്കുന്നു ; നേതാക്കളുടെ യോഗത്തില്‍ തീരുമാനമുണ്ടാകും ; 1926 ന് ശേഷം ഇതാദ്യമായി പൊതു പണിമുടക്കുണ്ടാകുമോ ?

യൂണിയനുകളെല്ലാം ഒരുമിച്ചൊരു പണിമുടക്കിന് തയ്യാറെടുക്കുന്നു ; നേതാക്കളുടെ യോഗത്തില്‍ തീരുമാനമുണ്ടാകും ; 1926 ന് ശേഷം ഇതാദ്യമായി പൊതു പണിമുടക്കുണ്ടാകുമോ ?
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നതിനിടെ തുടര്‍ച്ചയായി സമരങ്ങളും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. നഴ്‌സുമാരും റെയില്‍ ജീവനക്കാരും ജൂനിയര്‍ ഡോക്ടര്‍മാരും എന്നിങ്ങനെ സകല മേഖലകളിലും പണിമുടക്കും പോര്‍വിളികളും തുടരുകയാണ്. 1926 ന് ശേഷം ഒരു പൊതു പണിമുടക്ക് രാജ്യത്ത് ഇനിയുണ്ടാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രേഡ് യൂണിയന്‍ നേതാക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരു പൊതു പണിമുടക്കിനുള്ള ആലോചനയിലാണ്.

സര്‍ക്കര്‍ ഉദ്യോഗസ്ഥരേയും അതിര്‍ത്തി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളുന്ന പി സി എസ് യൂണിയന്‍, പ്രിസണ്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളെ വരെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. സമരം ചെയ്യാന്‍ അവകാശമില്ലാത്ത വിഭാഗങ്ങളെ വരെ സമരത്തിനായി ആഹ്വാനം ചെയ്യുന്ന സ്ഥിതിയാണ്.

മൈക്ക് ലിഞ്ച്, ടി യു സിയുടെ പുതിയ ജനറല്‍ സെക്രട്ടറി പോള്‍ നോവാക്ക്, അസ്ലെഫ് നേതാവ് മിക്ക് വെലന്‍, ജി എം ബിയുടെ ജനറല്‍ സെക്രട്ടറി ഗ്രേ സ്മിത്ത് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തേ ഒരു പണിമുടക്കിന് ആഹ്വാനം നല്‍കിയ പി സി എസ് ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്കയും യോഗത്തിന്റെ ഭാഗമായേക്കും.

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാകുകയാണ് ഈ യൂണിയന്‍ നേതാക്കളുടെ ഒത്തുചേരലിന്റെ ലക്ഷ്യം. സാധാരണ ഒത്തുചേരല്‍ എന്നാണ് ടിയുസി വക്താവ് പറയുന്നതെങ്കിലും നിലവില്‍ സമരം ചെയ്യുന്നവര്‍ക്കുള്ള പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് ട്രേഡ് യൂണിയനുകള്‍.

ഒരു വിഭാഗം ബസ് ഡ്രൈവര്‍മാരും എലിസബത്ത് ലെയ്‌നിലെ ട്യൂബ് ജൂവനക്കാരും വരും ദിവസങ്ങളില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിന് ഇറങ്ങുകയാണ്. വിവിധ യൂണിയന്‍ നേതാക്കള്‍ ഒരുമിച്ച് കൂടുമ്പോള്‍ സമരങ്ങള്‍ക്ക് കരുത്ത് കൂടുമെന്നാണ് വിലയിരുത്തല്‍.


Other News in this category



4malayalees Recommends