പാന്റിടാതെ ട്യൂബില്‍ യാത്ര ചെയ്ത് ജനങ്ങള്‍; മഹാമാരിക്ക് ശേഷം 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡിനെ' വരവേറ്റ് ലണ്ടനിലെ യാത്രക്കാര്‍; പുതുതായി തുറന്ന എലിസബത്ത് ലെയിനിലും 'അടിവസ്ത്രത്തില്‍' യാത്ര ചെയ്ത് സ്ത്രീകളും, പുരുഷന്‍മാരും

പാന്റിടാതെ ട്യൂബില്‍ യാത്ര ചെയ്ത് ജനങ്ങള്‍; മഹാമാരിക്ക് ശേഷം 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡിനെ' വരവേറ്റ് ലണ്ടനിലെ യാത്രക്കാര്‍; പുതുതായി തുറന്ന എലിസബത്ത് ലെയിനിലും 'അടിവസ്ത്രത്തില്‍' യാത്ര ചെയ്ത് സ്ത്രീകളും, പുരുഷന്‍മാരും

ഇന്നലെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ യാത്ര ചെയ്ത ചിലരെങ്കിലും ഒന്ന് ഞെട്ടിക്കാണും. അടുത്തിരിക്കുന്ന പല സഹയാത്രക്കാര്‍ക്കും 'പാന്റില്ല'. അടിവസ്ത്രം അണിഞ്ഞ് ട്യൂബില്‍ യാത്ര ചെയ്ത ഇവര്‍ യഥാര്‍ത്ഥത്തില്‍ പാന്റിടാന്‍ മറന്നതല്ല. മറിച്ച് 'ദി നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡിന്റെ' ആഘോഷത്തിന്റെ ഭാഗമായാണ് ഈ അര്‍ദ്ധനഗ്ന യാത്ര!


ഞായറാഴ്ച ട്യൂബില്‍ യാത്ര ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് അടിവസ്ത്രം ഉപയോഗിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് ലണ്ടനില്‍ മഹാമാരിക്ക് ശേഷം തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം തുറന്ന എലിസബത്ത് ലെയിനിലും ആദ്യത്തെ ട്രൗസര്‍ രഹിത യാത്രക്കാര്‍ എത്തി. അടിവസ്ത്രം മാത്രം അണിഞ്ഞാണ് പരിപാടിയില്‍ യാത്രക്കാര്‍ എത്തുക.

ദി സ്റ്റിഫ് അപ്പര്‍ ലിപ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുകളില്‍ ഓഫീസ് വസ്ത്രങ്ങളും, താഴെ അടിവസ്ത്രവും മാത്രമാണ് ധരിക്കുക. ഒപ്പം ഷൂസും, സോക്‌സും ഉപയോഗിച്ചും ശരീരം മറയ്ക്കും. ഇംപ്രൂവ് എവരിവെയര്‍ സൃഷ്ടിച്ച കീഴ്‌വഴക്കമാണ് ഇപ്പോള്‍ ലോകത്തിലെ 60-ലേറെ നഗരങ്ങള്‍ പിന്തുടരുന്നത്.

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ യാത്രക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മൂലം ഇത് നടക്കാതെ പോയി. ഇക്കുറി കൂടുതല്‍ ആവേശത്തോടെ നിരവധി യാത്രക്കാര്‍ അടിവസ്ത്രത്തില്‍ യാത്ര ചെയ്യാന്‍ തയ്യാറായി.
Other News in this category



4malayalees Recommends