ലൂട്ടനില്‍ അന്തരിച്ച ജിജി മാത്യൂസിന്റെ പൊതു ദര്‍ശനം നടത്തി ; നൂറുകണക്കിന് സഹപ്രവര്‍ത്തകരും പ്രിയപ്പെട്ടവരും വിടപറയാനെത്തി ; സംസ്‌കാരം 19ന്

ലൂട്ടനില്‍ അന്തരിച്ച ജിജി മാത്യൂസിന്റെ പൊതു ദര്‍ശനം നടത്തി ; നൂറുകണക്കിന് സഹപ്രവര്‍ത്തകരും പ്രിയപ്പെട്ടവരും വിടപറയാനെത്തി ; സംസ്‌കാരം 19ന്
ലൂട്ടനില്‍ മരണമടഞ്ഞ പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി മാത്യൂസിന്റെ (56) പൊതു ദര്‍ശനം നടത്തി.നൂറു കണക്കിന് പ്രിയപ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ സെന്റ് മാര്‍ട്ടിന്‍ ഡി പോര്‍സ് കാത്തലിക് പള്ളിയിലാണ് പൊതു ദര്‍ശനം നടത്തിയത്. നൂറു കണക്കിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

പൊതുദര്‍ശന ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ വൈദീകരായ വെരി. റവ ഫാ എബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ, ഫാ ജോണ്‍ വര്‍ഗീസ് മണ്ണഞ്ചരിയില്‍, ഫാ അനൂപ് എബ്രഹാം, ഫാ ബിനു പി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

jiji-pic

ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ നേതൃത്വവും അംഗങ്ങളും പൊതു ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.

19ാം തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ലണ്ടന്‍ ഹെമല്‍ ഹെംസ്റ്റഡഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതു ദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും നടത്തും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത നേതൃത്വം നല്‍കും.

ക്രിസ്മസ് പിറ്റേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ജിജിക്ക് 27ന് പുലര്‍ച്ചെ ഒരു മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

സ്‌റ്റോക് മണ്ടേവില്ലേ എന്‍എച്ച്എസ് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ലൂട്ടന്‍ എല്‍ ആന്‍ഡ് ഡി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായ ഷേര്‍ലി കോശിയാണ് ഭാര്യ.

മക്കള്‍ ഡോ നിക്കി ജിജി(എന്‍എച്ച്എസ്), നിഖില്‍ ജിജി, നോയല്‍ ജിജി.

മരുമകന്‍ , ഡെന്നീസ് വര്‍ഗീസ്


സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം


St. Thomas Indian Orthodox Church, St. Agnells Lane, Hemel Hempstead, HP2 7AY



Other News in this category



4malayalees Recommends