ശമ്പളവര്‍ദ്ധനവില്‍ 'മിണ്ടാട്ടമില്ലാതെ' ഗവണ്‍മെന്റ്; എന്‍എച്ച്എസ് നഴ്‌സുമാരുടെ ഫെബ്രുവരി സമരതീയതികള്‍ പ്രഖ്യാപിച്ച് ആര്‍സിഎന്‍; ഫെബ്രുവരി 6, 7 തീയതികളില്‍ കൂടുതല്‍ ട്രസ്റ്റുകളിലെ നഴ്‌സുമാര്‍ പണിമുടക്കും; സര്‍ക്കാരിന് മുന്നില്‍ ആവശ്യത്തിന് സമയം?

ശമ്പളവര്‍ദ്ധനവില്‍ 'മിണ്ടാട്ടമില്ലാതെ' ഗവണ്‍മെന്റ്; എന്‍എച്ച്എസ് നഴ്‌സുമാരുടെ ഫെബ്രുവരി സമരതീയതികള്‍ പ്രഖ്യാപിച്ച് ആര്‍സിഎന്‍; ഫെബ്രുവരി 6, 7 തീയതികളില്‍ കൂടുതല്‍ ട്രസ്റ്റുകളിലെ നഴ്‌സുമാര്‍ പണിമുടക്കും; സര്‍ക്കാരിന് മുന്നില്‍ ആവശ്യത്തിന് സമയം?

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കുള്ള ശമ്പളവര്‍ദ്ധനവില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി ഫെബ്രുവരിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പണിമുടക്കാന്‍ നിശ്ചയിച്ച് ആര്‍സിഎന്‍. ഫെബ്രുവരി 6, 7 തീയതികളില്‍ കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നുള്ള നഴ്‌സുമാര്‍ പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി.


ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുമെന്ന് മുന്‍പ് നിശ്ചയിച്ചിരുന്നു. ഈ പണിമുടക്കുമായി മുന്നോട്ട് പോകും. 55 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നുള്ള നഴ്‌സുമാരാണ് ഈ ഘട്ടത്തില്‍ സമരരംഗത്തുള്ളത്. എന്നാല്‍ ഫെബ്രുവരിയില്‍ കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സമരത്തില്‍ മുങ്ങും. 73 ട്രസ്റ്റുകളിലെ നഴ്‌സുമാര്‍ സമരരംഗത്തേക്ക് വരുമെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത മാസം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പ്രതിഷേധപരിപാടികള്‍ നടത്തുന്നില്ലെന്ന് ആര്‍സിഎന്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്‌കോട്ട്‌ലണ്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ സമരങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ക്ഷാമം രോഗികളുടെ പരിചരണത്തെ ബാധിക്കുകയും, അധിക മരണങ്ങളില്‍ കലാശിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ റോബര്‍ട്ട് ഫ്രാന്‍സിസ് അന്വേഷണക്കമ്മീഷന്റെ 10-ാം വാര്‍ഷികമായ ഫെബ്രുവരി 6നാണ് അടുത്ത ഘട്ടത്തിലെ ആദ്യ പണിമുടക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

തുടര്‍ച്ചയായി രണ്ട് ദിവസങ്ങള്‍ കൂടി നഴ്‌സിംഗ് സമരം വരുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡെറി പ്രതികരിച്ചു. ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ തന്നെ സമ്മര്‍ദത്തില്‍ മുങ്ങിയ നിലയിലാണ്. സമരങ്ങള്‍ എന്‍എച്ച്എസിന് മേല്‍ സമ്മര്‍ദം ഉയര്‍ത്തുകയാണ്. നഴ്‌സുമാരുടെ രോഷവും മനസ്സിലാക്കാവുന്നതാണ്. പണപ്പെരുപ്പത്തിന് താഴെ ശമ്പള ഓഫര്‍, ജീവിതച്ചെലവ് പ്രതിസന്ധി, കടുപ്പമേറിയ സ്റ്റാഫ് ക്ഷാമം, ജോലിഭാരം കൂടുന്നതുമെല്ലാം അസഹനീയമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗവണ്‍മെന്റിന് ഈ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യത്തിലേറെ സമയം ബാക്കിയുണ്ട്. യൂണിയനുകളുമായി 2022-23 പേ ഓഫര്‍ ചര്‍ച്ച തുടങ്ങണം, കോര്‍ഡെറി ആവശ്യപ്പെട്ടു.
Other News in this category



4malayalees Recommends