പഠിപ്പിക്കല്‍ നിര്‍ത്തിവെച്ച് സമരത്തിനിറങ്ങാന്‍ ബ്രിട്ടനിലെ അധ്യാപകരും; ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും അധ്യാപകര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പണിമുടക്കും; പ്രഖ്യാപനവുമായി എന്‍ഇയു; നിങ്ങളുടെ കുട്ടികളെ എങ്ങിനെ ബാധിക്കും?

പഠിപ്പിക്കല്‍ നിര്‍ത്തിവെച്ച് സമരത്തിനിറങ്ങാന്‍ ബ്രിട്ടനിലെ അധ്യാപകരും; ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും അധ്യാപകര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പണിമുടക്കും; പ്രഖ്യാപനവുമായി എന്‍ഇയു; നിങ്ങളുടെ കുട്ടികളെ എങ്ങിനെ ബാധിക്കും?

ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആയിരക്കണക്കിന് അധ്യാപകര്‍ പണിമുടക്കുന്നു. വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങളായ അധ്യാപകര്‍ വോട്ട് ചെയ്തിരിക്കുന്നത്.


ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആകെ ഏഴ് ദിവസമാണ് പണിമുടക്കുക. അതേസമയം ഇംഗ്ലണ്ടിലും, വെയില്‍സിലും ഈ ദിവസങ്ങളില്‍ മേഖല തിരിച്ചാണ് സമരം നടത്തുക. ഫെബ്രുവരി 1-നാണ് ആദ്യത്തെ ദേശീയ പണിമുടക്ക്.

യുകെയിലെ ഏത് ഭാഗത്തുള്ള സ്‌കൂളില്‍ പോകുന്നുവെന്നത് അനുസരിച്ചാണ് അധ്യാപക സമരം കുട്ടികളെ ബാധിക്കുക. ഏറ്റവും വലിയ എഡ്യുക്കേഷന്‍ യൂണിയനായ എന്‍ഇയുവിന് 3 ലക്ഷം അംഗങ്ങളുണ്ട്. ഫെബ്രുവരി 1ന് നടക്കുന്ന ദേശീയ പണിമുടക്ക് 23,000-ലേറെ സ്‌കൂളുകളെ ബാധിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഫെബ്രുവരി 14, മാര്‍ച്ച് 15, 16 തീയതികളിലും ദേശീയ സമരം അരങ്ങേറും.

ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളില്‍ വിവിധ പ്രാദേശിക മേഖലകളിലാണ് അധ്യാപക പണിമുടക്ക്. ഓരോ സ്‌കൂളിന്റെയും പ്രവര്‍ത്തനം പരമാവധി നാല് ദിവസം വീതം തടസ്സപ്പെടും.

ഫെബ്രുവരി 1: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും എല്ലാ യോഗ്യരായ അംഗങ്ങളും സമരത്തില്‍ പങ്കെടുക്കും.

ഫെബ്രുവരി 14: വെയില്‍സിലെ എല്ലാ യോഗ്യരായ അംഗങ്ങളും.

ഫെബ്രുവരി 28: നോര്‍ത്തേണ്‍, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ മേഖലയിലെ അധ്യാപകര്‍

മാര്‍ച്ച് 1: ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റേണ്‍ മേഖലകള്‍

മാര്‍ച്ച് 2: ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകള്‍

മാര്‍ച്ച് 15-16: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും എല്ലാ യോഗ്യതയുള്ള അംഗങ്ങളും സമരത്തിനിറങ്ങും.
Other News in this category



4malayalees Recommends