നഴ്‌സുമാര്‍ സമരത്തിനിറങ്ങുമ്പോള്‍ 'ബന്ധുക്കള്‍ സഹായികള്‍'! ആശുപത്രികള്‍ രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് ആരോപണം; ഇംഗ്ലണ്ടിലെ 55 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്‌സുമാര്‍ ശമ്പളക്കാര്യത്തില്‍ 48 മണിക്കൂര്‍ പണിമുടക്കില്‍

നഴ്‌സുമാര്‍ സമരത്തിനിറങ്ങുമ്പോള്‍ 'ബന്ധുക്കള്‍ സഹായികള്‍'! ആശുപത്രികള്‍ രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് ആരോപണം; ഇംഗ്ലണ്ടിലെ 55 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്‌സുമാര്‍ ശമ്പളക്കാര്യത്തില്‍ 48 മണിക്കൂര്‍ പണിമുടക്കില്‍

മാന്യമായ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് എന്‍എച്ച്എസ് നഴ്‌സുമാര്‍ നടത്തുന്ന പണിമുടക്കിന്റെ പുതിയ എപ്പിസോഡ് ഇന്നും, നാളെയും അരങ്ങേറും. ഇംഗ്ലണ്ടിലെ 55 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്‌സുമാരാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.


ഇതിനിടെ നഴ്‌സുമാരുടെ സമരങ്ങള്‍ക്കിടെ ആശുപത്രി വാര്‍ഡുകളില്‍ രോഗികളുടെ ബന്ധുക്കളോടും, സുഹൃത്തുക്കളോടും സഹായിക്കാനായി എത്താന്‍ ആവശ്യപ്പെട്ട് ആശുപത്രി അപകടം ക്ഷണിച്ച് വരുത്തുന്നതായി ആരോപണം ഉയരുന്നുണ്ട്. ഡോര്‍സെറ്റ് കൗണ്ടി ഹോസ്പിറ്റലാണ് അധിക പിന്തുണ തേടി സന്ദര്‍ശന സമയത്തിലെ നിബന്ധനകള്‍ മാറ്റിയത്.

ഗവണ്‍മെന്റ് ശമ്പളവര്‍ദ്ധന വിഷയത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഘട്ടത്തില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അടുത്ത മാസത്തെ സമരതീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആ ഘട്ടത്തില്‍ 73-ലേറെ ട്രസ്റ്റുകളിലേക്ക് സമരം വ്യാപിപ്പിക്കും.

'ജനുവരി 18, 19 തീയതികളില്‍ രോഗികളുടെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും സാധാരണ വാര്‍ഡ് സന്ദര്‍ശന സമയത്തിന് പുറമെ രാവിലെ 10 മുതല്‍ രാത്രി 8 വരെ എപ്പോള്‍ വേണമെങ്കിലും വരാം', എന്നാണ് ഡോര്‍സെറ്റ് കൗണ്ടി ഹോസ്പിറ്റല്‍ വെബ്‌സൈറ്റ് അറിയിച്ചിരിക്കുന്നത്. നഴ്‌സിംഗ് ജീവനക്കാര്‍ ക്ലിനിക്കല്‍ കെയര്‍ ഉറപ്പാക്കുമ്പോള്‍ ഭക്ഷണം പോലുള്ള കാര്യങ്ങളില്‍ സഹായിക്കാനാണ് ഇതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ശമ്പളവിഷയത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ എന്‍എച്ച്എസ് കോണ്‍ഫെഡറേഷനെ പ്രതിനിധീകരിക്കുന്ന മാത്യൂ ടെയ്‌ലര്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റാണ് ശമ്പളപ്രശ്‌നത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഒരു സര്‍വ്വെയില്‍ 57 ശതമാനം ജനങ്ങള്‍ അഭിപ്രായപ്പെട്ടു.
Other News in this category



4malayalees Recommends