'തെന്നിക്കളിച്ച്' യുകെ റോഡുകള്‍; മഞ്ഞുവീണ റോഡുകള്‍ ഐസ് കെണികളായി മാറിയതോടെ മണിക്കൂറുകള്‍ക്കിടെ നൂറുകണക്കിന് അപകടങ്ങള്‍; അത്യാവശ്യമെങ്കില്‍ മാത്രം യാത്രക്കിറങ്ങാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം; മഞ്ഞിന് ആംബര്‍ മുന്നറിയിപ്പ്, താപനില -11ലേക്ക്

'തെന്നിക്കളിച്ച്' യുകെ റോഡുകള്‍; മഞ്ഞുവീണ റോഡുകള്‍ ഐസ് കെണികളായി മാറിയതോടെ മണിക്കൂറുകള്‍ക്കിടെ നൂറുകണക്കിന് അപകടങ്ങള്‍; അത്യാവശ്യമെങ്കില്‍ മാത്രം യാത്രക്കിറങ്ങാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം; മഞ്ഞിന് ആംബര്‍ മുന്നറിയിപ്പ്, താപനില -11ലേക്ക്

യുകെയില്‍ രാത്രിയോടെ പെയ്തിറങ്ങിയ മഞ്ഞും, ഐസും ചേര്‍ന്ന് രാജ്യത്തെ റോഡുകളില്‍ അപകടക്കെണി ഒരുക്കുന്നു. റോഡുകളില്‍ ഐസ് നിറഞ്ഞതോടെ വ്യാപകമായ രീതിയിലാണ് അപകടങ്ങള്‍ നടക്കുന്നത്.


സതേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് വെയില്‍സിലെ ചില ഭാഗങ്ങള്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലെ ഭൂരിഭാഗം മേഖലകള്‍ എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് മഞ്ഞജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ ആംബര്‍ മഞ്ഞ് മുന്നറിയിപ്പുമാണുള്ളത്.

നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ടോപ്പ്ക്ലിഫില്‍ -9.8 സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. ഈയാഴ്ച തന്നെ ഇത് -11 സെല്‍ഷ്യസിലേക്ക് താഴാനും ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സോമര്‍സെറ്റിലെ എ39-ല്‍ 70 കണ്‍സ്ട്രക്ഷന്‍ ജോലിക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസ് മറിഞ്ഞ് അപകടമുണ്ടായി. സംഭവത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

സോമര്‍സെറ്റില്‍ ഏതാനും മണിക്കൂറുകള്‍ക്കിടെ നൂറുകണക്കിന് കാറുകളാണ് അപകടത്തില്‍പെട്ടത്. ഫ്രീസിംഗിന് താഴേക്ക് താപനില പോയതോടെ റോഡുകളിലെ യാത്ര ബുദ്ധിമുട്ടേറിയതായി മാറുകയാണ്.

ബുധനാഴ്ച രാത്രിയിലും താപനില താഴ്ന്ന നിലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം വരുന്ന ശനിയാഴ്ച വരെയെങ്കിലും തണുപ്പ് ഉയര്‍ന്ന തോതില്‍ തുടരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
Other News in this category



4malayalees Recommends