25 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്ന ഹാരിയുടെ അവകാശ വാദം ആശങ്കയാകുന്നു ; മനുഷ്യാവകാശം ലംഘിക്കുന്ന ബ്രിട്ടനെന്ന പേരില്‍ ഇറാന്‍ ആയുധമാക്കുന്നു ; ഹാരിയ്‌ക്കെതിരെ രോഷം ഉയരുന്നു

25 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്ന ഹാരിയുടെ അവകാശ വാദം ആശങ്കയാകുന്നു ; മനുഷ്യാവകാശം ലംഘിക്കുന്ന ബ്രിട്ടനെന്ന പേരില്‍ ഇറാന്‍ ആയുധമാക്കുന്നു ; ഹാരിയ്‌ക്കെതിരെ രോഷം ഉയരുന്നു

സൈനീക സേവന സമയത്തു 25 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്ന ഹാരിയുടെ അവകാശ വാദം തിരിച്ചടിയാകുന്നു. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ ഹാരിയുടെ വെളിപ്പെടുത്തലില്‍ അതൃപ്തിയിലാണ്. വലിയൊരു വിഭാഗം തന്നെ ഹാരിക്കെതിരെ രംഗത്തുണ്ട്. സൈനിക സേവനം കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി ഹാരി കണ്ടോയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

കഴിഞ്ഞാഴ്ച ഇറാന്‍ അലിറെസ അക്ബാരി എന്ന 62 കാരനായ ബ്രിട്ടീഷ് പൗരത്വമുള്ള ഇറാനിയന്‍ പൗരനെ വധിച്ചിരുന്നു. വിഷയത്തില്‍ ബ്രിട്ടന്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബ്രിട്ടന് മനുഷ്യാവകാശം പ്രസംഗിക്കാന്‍ അവകാശമില്ലെന്നും, ഹാരിയുടെ പ്രസ്താവന തന്നെ ഇതിനുള്ള തെളിവാണെന്നുമുള്ള വാദവുമായി ഇറാന്‍ രംഗത്ത് എത്തിയത്. ഇതോടെ വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്.

താന്‍ കൊന്നൊടുക്കിയവരെ മനുഷ്യരായി കണ്ടിടില്ലെന്നും ചതുരംഗക്കളത്തിലെ കരുക്കളായി മാത്രമെ കണ്ടിട്ടുള്ളു എന്നുള്ള പ്രസ്താവന യുദ്ധത്തില്‍ അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള മനുഷ്യത്വവും ഇല്ലാതെയാക്കി എന്നാണ് അവര്‍ പരാതി പറയുന്നത്.ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരന്‍ എന്ന് ആരോപിച്ചായിരുന്നു അക്ബാരിയെ കൊന്നത്. ഇത് ബ്രിട്ടനെ ഞെട്ടിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അക്ബാരിയെ ജയിലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ചെയ്യാത്ത കുറ്റങ്ങള്‍ ഉപദ്രവിച്ച് സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും ഈ മനുഷ്യാവകാശ ലംഘനത്തെ ചോദ്യം ചെയ്തപ്പോള്‍ ഹാരിയുടെ വാക്കുകള്‍ ആയുധമാക്കി മറുപടി നല്‍കുകയാണ് ഇറാന്‍.





Other News in this category



4malayalees Recommends