ബ്രിട്ടനെ ശ്വാസംമുട്ടിച്ച പണപ്പെരുപ്പം ഒടുവില്‍ 'ഒതുങ്ങുന്നു'? ഇന്ധന ചെലവുകള്‍ കുറഞ്ഞതോടെ സിപിഐ റേറ്റ് 10.5 ശതമാനത്തിലേക്ക് താഴ്ന്നു; നഴ്‌സുമാര്‍ ഉള്‍പ്പെടെ സമരം ചെയ്യുന്ന പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കിയാല്‍ പണിപാളുമത്രേ?

ബ്രിട്ടനെ ശ്വാസംമുട്ടിച്ച പണപ്പെരുപ്പം ഒടുവില്‍ 'ഒതുങ്ങുന്നു'? ഇന്ധന ചെലവുകള്‍ കുറഞ്ഞതോടെ സിപിഐ റേറ്റ് 10.5 ശതമാനത്തിലേക്ക് താഴ്ന്നു; നഴ്‌സുമാര്‍ ഉള്‍പ്പെടെ സമരം ചെയ്യുന്ന പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കിയാല്‍ പണിപാളുമത്രേ?

ബ്രിട്ടനെ ഒരു വര്‍ഷത്തിലേറെയായി പൊറുതിമുട്ടിക്കുന്ന പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. വാര്‍ഷിക സിപിഐ നിരക്ക് ഡിസംബറില്‍ 10.5 ശതമാനത്തിലേക്ക് താഴ്ന്നു. മുന്‍ മാസത്തെ 10.7 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ്. ഇന്ധന ചെലവുകള്‍ കുറഞ്ഞതാണ് രാജ്യത്തിന് ആശ്വാസമേകുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറാന്‍ വഴിയൊരുക്കുന്നത്.


തുടര്‍ച്ചയായി രണ്ടാം തവണയാണ് പണപ്പെരുപ്പം ഇടിവ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 11.1 ശതമാനത്തില്‍ എത്തിയ നിരക്ക് 40 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചിരുന്നു. പലിശ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഈ വാര്‍ത്ത താല്‍ക്കാലിക ആശ്വാസമാകും. എന്നിരുന്നാലും ഫെബ്രുവരി 2ന് മറ്റൊരു പലിശ നിരക്ക് വര്‍ദ്ധന ഒഴിവാക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ.

Inflation dropped slightly in December after spiralling to a 40-year high in October

എന്നാല്‍ ഈ ആശ്വാസ വാര്‍ത്തയ്ക്കിടയിലും പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ക്ക് അയവില്ലെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് വ്യക്തമാക്കി. കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുകെട്ടാനുള്ള നടപടികള്‍ തുടരും. വിവിധ പൊതുമേഖലാ ജീവനക്കാര്‍ നടത്തുന്ന സമരങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി ഇരട്ടഅക്ക ശമ്പള വര്‍ദ്ധന അനുവദിക്കുന്നത് പുരോഗതിയെ തടസ്സപ്പെടുത്തുമെന്നാണ് മന്ത്രിമാരുടെ നിലപാട്.

A fall in motor fuel prices was one of the main factors in bringing down headline CPI in December

പണപ്പെരുപ്പം പകുതിയാക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കണക്കുകള്‍ പുറത്തുവന്ന ശേഷം ഹണ്ട് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തോടെ പണപ്പെരുപ്പം പകുതിയാക്കി ചുരുക്കുകയാണ് പ്രധാനമന്ത്രി മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends