മഞ്ഞു വീഴ്ച ശക്തം ; റോഡുകള്‍ മഞ്ഞുമൂടിയതോടെ ഗതാഗത പ്രതിസന്ധിയില്‍ വലഞ്ഞ് ജനം ; സോമര്‍സെറ്റില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ; രാത്രി കാലങ്ങളില്‍ തണുപ്പേറുന്നു

മഞ്ഞു വീഴ്ച ശക്തം ; റോഡുകള്‍ മഞ്ഞുമൂടിയതോടെ ഗതാഗത പ്രതിസന്ധിയില്‍ വലഞ്ഞ് ജനം ; സോമര്‍സെറ്റില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ; രാത്രി കാലങ്ങളില്‍ തണുപ്പേറുന്നു
മഞ്ഞുവീഴ്ച ശക്തമായതിനിടെ പല ഭാഗത്തും 10 ഇഞ്ചു ഘനത്തില്‍ മഞ്ഞു പെയ്യുന്നതായി റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില പൂജ്യത്തിന് താഴെയായിരുന്നു പല ഭാഗത്തും. റോഡുകളില്‍ മഞ്ഞുപെയ്ത് കൂടിയതോടെ റോഡ് ഗതാഗതം പ്രതിസന്ധിയിലായി. സോമര്‍സെറ്റില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ആശുപത്രികളും പ്രതിസന്ധിയിലാണ്. മഞ്ഞുകാല ബുദ്ധിമുട്ടുകളാല്‍ പലരും ചികിത്സ തേടി. പ്രായമായവര്‍ പ്രത്യേകം മുന്‍കരുതല്‍ എടുക്കണമെന്ന് യുകെ ഹെല്‍ത് സെക്യൂരിറ്റി അജന്‍സി മുന്നറിയിപ്പ് നല്‍കി.

അതിശൈത്യം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോട്‌ലന്‍ഡില്‍ കനത്ത മഞ്ഞുവീഴ്ചയാണ്.

യു കെയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, വെയ്ല്‍സ്, വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ പലയിടത്തും ഇന്ന് ഉച്ചക്ക് 12 മണിവരെ യെല്ലോ വാര്‍ണിംഗാണ്.

റോഡ്‌റെയില്‍ മാര്‍ഗ്ഗമുള്ള യാത്രകള്‍ക്ക് പതിവിലും കൂടുതല്‍ സമയം എടുക്കുമെന്ന് മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്. പല ഭാഗത്തും അപകടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ചില ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കാലാവസ്ഥ മോശമാകുന്നത് ഗതാഗത സംവിധാനങ്ങളെ ബാധിച്ചു കഴിഞ്ഞു.



Other News in this category



4malayalees Recommends