ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഇന്നു തുടരും ; 55 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്‌സിങ്ങ് ജീവനക്കാര്‍ സമരത്തിന്റെ ഭാഗമാകും

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഇന്നു തുടരും ; 55 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്‌സിങ്ങ് ജീവനക്കാര്‍ സമരത്തിന്റെ ഭാഗമാകും
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഇന്നു തുടരും. ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിലെ ആദ്യദിന സമരത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് വിവിധ ട്രസ്റ്റുകളില്‍ അണിനിരന്നത്. അതിനിടെ യൂണിയനുകള്‍ മുന്നോട്ടു വച്ച പത്തുശതമാനം ശമ്പള വര്‍ദ്ധനവ് തള്ളികളയുന്നതായും ഈ നീക്കം ഉള്‍കൊള്ളനാകില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

നോര്‍ത്ത് വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍ സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ , യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്.

നഴ്‌സുമാര്‍ക്കുള്ള പത്തുശതമാനം ശമ്പള വര്‍ദ്ധനവ് ന്യായമല്ലേ എന്ന ചോദ്യങ്ങള്‍ക്ക് പത്തു ശതമാനം താങ്ങാവുന്നതല്ലെന്നും ഇതു പ്രതിവര്‍ഷം 3.6 ബില്യണ്‍ പൗണ്ട് അധിക ബാധ്യത വരുത്തുമെന്നും പറഞ്ഞു. ഇതിനായി ഫണ്ട് കണ്ടെത്തുന്നതിന് സര്‍ക്കാരിന് രോഗികളുടെ സേവനങ്ങളില്‍ നിന്നും അവശ്യ സേവനങ്ങളില്‍ നിന്നും പണം കണ്ടെത്തേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

10 ശതമാനം ശമ്പള വര്‍ദ്ധനവ് സര്‍ക്കാര്‍ തള്ളിയതോടെയാണ് യൂണിയനുകള്‍ വര്‍ദ്ധനവ് പത്തു ശതമാനമാക്കി കുറച്ചത്. ഇതും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരെങ്കില്‍ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പാണ് യൂണിയനുകള്‍ നല്‍കുന്നത്.


Other News in this category



4malayalees Recommends